ഉള്ളിൽ
ഉലയൂതിയ ലോഹമായ്
നീ എനിക്ക്
പൊള്ളുന്നുണ്ടായിരുന്നു
കണ്ണിൽ
തിളപൊട്ടിയ ലാവയായ്
നീ എന്നിൽ
ഒഴുകുന്നുണ്ടായിരുന്നു
ചുണ്ടിൽ
തീക്കനൽ ചൂരായ്
നീ എനിക്ക്
ചുനയ്ക്കുന്നുണ്ടായിരുന്നു
ധമനികളിൽ
എഴുതാൻ തുടിച്ച്
ഒരു കടലായ്
നീ എന്നിൽ
ഇരമ്പുന്നുണ്ടായിരുന്നു.
അവിടെ
മിഴിനീർ മഴയിൽ
കുതിർന്ന് നിനക്ക്
പനിക്കുന്നുണ്ടായിരുന്നോ ?
എനിക്ക്
അങ്ങനെയായിരുന്നു..