തെരുവിന്‍റെ മകള്‍

 

render-446x554

തെരിവിലാണെന്റെ വാസം
തെരുവില്‍തന്നെ എന്‍റെജന്മവും
പശിക്കുന്ന അമ്മതന്‍ വയറിനു
തെരുവു നല്‍കിയ സമ്മാനം ഞങ്ങള്‍

വിശപ്പകറ്റാന്‍ കൈയ്യ്നീട്ടിയഅമ്മയേ
ഇരുട്ടിന്‍റെ മറവില്‍ക്ഷണിച്ചവര്‍
അവരുടെ വിശപ്പടക്കിയമ്മക്ക്നല്‍കീ
തുട്ടും ഉദരത്തില്‍ പിന്നെയീ ഞാനും

പലനാളി പലരുടെ വിശപ്പടക്കിയമ്മ
എന്‍ കുഞ്ഞു ഉദരത്തിന്‍ വിശപ്പിന്‍റെ വിളികേട്ടു
ഇന്നെന്‍ കൂട്ടിനായി അമ്മ തന്നു
ഒരു പൊന്നനിയത്തിയെ

അച്ഛനെചൊല്ലുവാന്‍ എനിക്കും
പിന്നെയീ തെരുവിനുമറിയില്ല
ഇനിയുമൊരച്ഛന്‍ എനിക്ക്
കുഞ്ഞുടുപ്പുമായിവരില്ല

ഈതെരുവില്‍ കുഞ്ഞനുജത്തിക്ക്
എന്നെകൂട്ടിനാക്കീട്ടു അമ്മയെ
അവര്‍ കൂട്ടിനായി കൂട്ടി
അമ്മ തന്നൊരീ പിഞ്ചിയകമ്പളത്തിനുള്ളിൽ
കുഞ്ഞുവാവക്ക്കുളിരാതെ കാത്തു

അമ്മവരും എന്‍വിശപ്പകറ്റാന്‍
ചുളിഞ്ഞു നാറിയ നോട്ടുമായി
ആരൊക്കയോ വിശപ്പു മാറ്റി
തളര്‍ന്നു വരുമെന്റെയമ്മ

ഒരുനാള്‍ ഞാനും കൈനീട്ടുമെൻ വിശപ്പകറ്റാന്‍
വിശന്നു വരുന്നവര്‍ക്ക്മുന്നില്‍…?
അവര്‍തന്‍ വിശപ്പൊടുങ്ങുംപ്പോള്‍
വിഭവങ്ങള്‍ക്കുള്ള വിലയായി
ഒത്തിരിതുട്ടുകളും സമ്മാനവുംകിട്ടും…?

സ്വപനങ്ങള്‍ ഒട്ടൊന്നുമില്ലനിക്ക്
തിളക്കംവറ്റിയ ഈകണ്ണ്‍കോണില്‍
വിശപ്പിന്‍റെ യാചനമാത്രം എന്‍
മിഴി രണ്ടിലും…….

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here