തെറിയഭിഷേകം

 

 

 

 

തെറി വാക്കുകൾക്ക്
തെരുവിന്റെ സംസ്കാരമുണ്ട്.
തെറികൾ തെറിക്കുന്ന നാവിന്ന്
താളപ്പിഴയുടെ ദുർഗന്ധമുണ്ട്.

ആക്ഷേപ വാക്കുകളും
അധിക്ഷേപ സ്വരങ്ങളും
തരം താഴ്ന്ന പ്രയോഗങ്ങളും
കാണാമറയത്ത് നിന്ന്
കളിയാക്കുന്നവരുടെ കൈമുതൽ.

മറുത്തൊരക്ഷരം ഉരിയാടാതെ
അസഭ്യ ശരങ്ങളിൽ നിന്ന്
ഒഴിഞ്ഞ് മാറിക്കൊണ്ട്
മുന്നോട്ട് പോകുന്നവൻ…
പ്രപഞ്ചത്തിലെ മഹാത്യാഗി.

അസഹ്യപ്പെടുത്തുന്ന
വാക്യ ശൈലിക്ക് മുന്നിൽ,
പ്രകോപനത്തിന്റെ
അമർഷ ചിഹ്നങ്ങൾ കാണിക്കാതെ,
വിവരമുള്ളവൻ
വീണ്ടും മുന്നോട്ട് നീങ്ങും.

അറിവിനാൽ തീർത്ത വിവേകം
അടിക്കടിയായി അവനെ ഉണർത്തും ?
പാടില്ല… നീ തരം താഴരുത്.
അധ:പതിക്കരുത്, നികൃഷ്ടനാവരുത്.

തെറിയഭിഷേകം തിരിച്ച് നൽകിയാൽ,
വ്യക്തി വൈശിഷ്ട്യമില്ലാത്ത,
നിന്ദ്യതാ പദവിയിലേക്ക്,
നീയും താഴ്ന്ന് പോകും.

വാക്കുകൾ കൊണ്ട് കെങ്കേമമായി അസഭ്യങ്ങൾ കോർത്തിണക്കി,
പരിസരം മറന്ന് വിളിച്ച് കൂവുന്ന,
തെരു വീഥിയിലെ അഴുകിയ
മനോ നിലക്ക് മുന്നിൽ,
ബുദ്ധിയുള്ളവൻ കേമൻ.

തെറിയഭിഷേകം ചെയ്യുന്നവനോട്
തുല്യ നിലയിലോ, കൂടിയ നിലയിലോ,
നീ പകരം പറഞ്ഞാൽ…..
ജയിക്കുകയില്ല; പിന്നെയോ….!
അതേ നിലവരാരത്തിലേക്ക്….
നീയും സ്വയമേവ ഇറങ്ങി വരും.
നിന്റെ വ്യക്തിത്വം,
അവിടെ തോറ്റു പോകും.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here