തേക്കിൻകാട് ഫെസ്റ്റിവലിന് തുടക്കം

 

 

 

ആസാദി – കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സാംസ്‌കാരിക സ്ഥാപനങ്ങളെ ഏകോപിപ്പിച്ച് സാംസ്‌കാരിക ഉന്നത സമിതി സംഘടിപ്പിച്ച തേക്കിൻകാട് ഫെസ്റ്റിവൽ, കാൻവാസിൽ ചിത്രം വരച്ച്  മന്ത്രി ഉദ്ഘാടനം ചെയ്തു.

മനസുകളുടെ ഇഴയടുപ്പം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന കൂട്ടായ്മയുടെ വേദികൾ ശക്തിപ്പെടുത്തണമെന്നും പരസ്പരം ഉൾക്കൊള്ളലിന്റെയും സഹവർത്തിത്വത്തിന്റെയും വേദികളിലൂടെ കലാകാരന്മാർ അവരുടെ സർഗ്ഗ പ്രവർത്തനം നടത്തണമെന്നും മന്ത്രി പറഞ്ഞു.

സാംസ്‌കാരിക പ്രവർത്തക അനു പാപ്പച്ചൻ കെ.പി.എ.സി ലളിത അനുസ്മരണം നടത്തി. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ, ലളിത കലാ അക്കാഡമി വൈസ് ചെയർമാൻ എ.ബി.എൻ ജോസഫ്, ഡോ.പ്രഭാകരൻ പഴശ്ശി, ലളിത കലാ അക്കാഡമി സെക്രട്ടറി ബാലമുരളീകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

 

തുടർന്ന് സ്വാതന്ത്ര്യാനന്തര കേരളവും വികസനവും എന്ന വിഷയത്തിൽ ടി.ശശിധരൻ, ജോണി എന്നിവർ പ്രഭാഷണം നടത്തി. ഇന്ന് രാവിലെ 10ന് നടക്കുന്ന സെമിനാർ സാഹിത്യ അക്കാഡമി പ്രസിഡന്റ് കെ.സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്യും. മുരളി പെരുനെല്ലി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here