അവരുടെ പ്രാർത്ഥന

 

image.png

മോനെ
നീ എവിടേക്കാണ് ഒളിച്ചോടുന്നത്
ബന്ധങ്ങൾ നിനക്ക് എപ്പോഴാണ് ബന്ധനങ്ങളായത്?
ഒരിക്കൽ നീ ഈ അമ്മയുടെ
തലോടലിനായി കെഞ്ചിയിരുന്നു
ഇന്ന് നിനക്ക് അമ്മയുടെ കൈകൾ
മുരുക്കുമുള്ളുപോലെ
കുത്തിക്കേറുന്നതായി മാറിയിരിക്കുന്നു.

ഒരിക്കൽ നിനക്ക് അച്ഛൻ്റെ സാമീപ്യമില്ലാതെ
ഉറങ്ങുവാൻ പോലും കഴിഞ്ഞിരുന്നില്ല
ഇന്ന് നിനക്ക് ആ അച്ഛൻ്റെ നിഴൽ പോലും
അസഹ്യമായി മാറിയിരിക്കുന്നു

പൂക്കളിൽ നിന്നും പൂക്കളിലേക്കുള്ള
ചിത്ര ശലഭത്തിൻ്റെ കൗതുകം സാധാരണമാണ്
അവ ഒരിക്കലും ആദ്യത്തെ പൂവിനെ

അവഗണിക്കാറില്ല
ഒരു പൂന്തോപ്പിൽ നിന്നും മറ്റൊരു
പൂന്തോപ്പിലെയ്ക്കു ചേക്കേറിയാലും
ആദ്യത്തെ പൂന്തോപ്പിലേയ്ക്ക്
വീണ്ടും അവ തിരിച്ചെത്താറുണ്ട്…പാതിപോലും ചാരാത്ത പടിവാതിലിൽ
മൂകമായി വിദൂരതയിലേക്ക്
കണ്ണ് പാകി കാത്തു നിൽക്കുന്ന
ആ അച്ഛനും അമ്മയും
ജന്മം നൽകി എന്ന
ഒരു പാപം മാത്രമല്ലേ ചെയ്തുള്ളു
മുറ്റം കയറി വരുന്ന ഓരോ നിഴലും നീയാണെന്ന
പ്രതീക്ഷയിൽ ഉത്കണ്ഠാകുലമാകുകയും
അല്ല എന്നറിയുമ്പോൾ ഒരു തേങ്ങലോടെ
പരസ്പരം കെട്ടിപ്പുണർന്നു കരയുന്നതുമായ
ഈ അനുഭവം നിനക്ക് ദൈവം വരുത്തല്ലേ
എന്നാണ് എന്ന് മാത്രമാണ്
അവരുടെ പ്രാർത്ഥന

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleതർപ്പണം
Next articleപരിചയം
അഷ്‌റഫ്‌ കാളത്തോട് 1958 ല്‍ തൃശൂർ ജില്ലയിലെ പുരാതന ഫ്രൂട്സ് വ്യാപാര കുടുംബത്തില്‍ ജനനം, കവി, സാഹിത്യകാരൻ, പ്രഭാഷകൻ, നടൻ, നർത്തകൻ, നാടക - ചലച്ചിത്ര സംവിധായകൻ, ഗാന രചയിതാവ്, സംഗീത സംവിധായകൻ, പത്രപ്രവർത്തകൻ, സാമൂഹിക സാംസ്കാരിക പ്രവർത്തകൻ എന്നീ നിലകളിൽ ബഹുമുഖ പ്രതിഭ. വിദ്യാഭ്യാസാനന്തരം 1979 മുതൽ വിദേശത്ത്. പ്രശസ്ത നാടക കമ്പനി ആയിരുന്ന കലാനിലയത്തിലും മറ്റു പല നാടക പ്രസ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്, നിരവധി നാടകങ്ങള്‍ രചിക്കുകയും, "മാനിഷാദ" , "സമര്‍പ്പണം യാഹോവയ്ക്ക്" "മിനസമാവാത്തി ഇലന്നൂർ തുടങ്ങി ഒട്ടനവധി നാടകങ്ങള്‍ സംവിധാനം നിര്‍വഹിക്കുകയും ചെയ്തിട്ടുണ്ട്. കലാരംഗത്തെ പ്രവർത്തനങ്ങൾമാനിച്ച് 2017 ൽ കേരള സംഗീത നാടക അക്കാദമി കലാശ്രീ അവാർഡ് നൽകി ആദരിച്ചു. പൊതുരംഗത്ത് വിവിധ സംഘടനകളുടെ നിർണ്ണായകമായ സ്ഥാനങ്ങൾ വഹിച്ചിരുന്ന അഷ്‌റഫ് 1987 ല്‍ തുടങ്ങിയ മലയാണ്മയുടെ പത്രാധിപരായിരുന്നു. മാതൃഭൂമി, മലയാള മനോരമ, മാധ്യമം, കുവൈറ്റ്‌ ടൈംസ്‌, ഗള്‍ഫ്‌ വോയിസ്‌, ഗള്‍ഫ്‌ മലയാളി, തേജസ്‌, പശ്ചിമതാരക, പൌരധ്വനി... തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക ആനുകാലികങ്ങളിലും കഥകളും, കവിതകളും, ലേഖനങ്ങളും വിവര്‍ത്തനങ്ങളും എഴുതിയിട്ടുണ്ട്. ഇംഗ്ലീഷിലും എഴുതാറുള്ള അഷ്‌റഫ് അറിയപ്പെടുന്ന ബ്ലോഗറും കൂടിയാണ്. പൊതു പ്രഭാഷണരംഗത്തും. സാംസ്കാരിക വേദികളിലും ചാനൽ ചർച്ചകളിലും സജീവമാണ്. പ്രസിദ്ധീകരിച്ച കൃതികള്‍ കവിത :മഞ്ഞുതുള്ളികളുടെ വര്‍ത്തമാനം നോവല്‍ : ഭ്രമണരാഗം കഥ : തണല്‍ മരങ്ങള്‍ നാടകം: മുഖങ്ങള്‍ ഏഴില്‍പരം ഓഡിയോ കാസറ്റുകള്‍ ലളിത ഗാനങ്ങളും, മാപ്പിള പാട്ടുകളും, ഭക്തി ഗാനങ്ങളും തോംസണ്‍ അടക്കമുള്ള കമ്പനികള്‍ ഇറക്കിയിട്ടുണ്ട്. പ്രശസ്ത ഗായഗരായ ജോളി എബ്രഹാം, ശൈലജ, പീര്‍ മുഹമ്മദ്‌, ലീന, രഞ്ജിനി, കൊടുങ്ങല്ലൂര്‍ അബ്ദുല്‍ഖാദര്‍, അക്ബര്‍, സുഗതകുമാരി, ഫ്രാന്‍സീസ്, സുനന്ദ, രമണി ജയപ്രകാശ്, യുസുഫ് സഗീര്‍, നൂറുദ്ധീന്‍ തലശ്ശേരി, രവി മാള , സിന്ധു രമേശ്, ഷെർദിൻ തോമസ്, റാഫി കല്ലായ്, സാലിഹ് അലി, റബേക്ക, ധന്യ ഷെബി, അന്ന & ജെസ്റ്റിന തുടങ്ങി ഒട്ടനവധി പേർ അഷ്‌റഫ് എഴുതിയതും സംഗീതം നൽകിയതുമായി പാട്ടുകൾ പാടിയിട്ടുണ്ട്. ജീവൻ ടി വിയിൽ ഹംസ പയ്യന്നൂരിന്റെ നിർമ്മാണത്തിൽ "ഞാനും പ്രവാസിയാണ്" I am an Expat എന്ന തുടർ എപ്പിസോഡ് സംവിധാനം ചെയ്തിരുന്നു. നിക്സൺ ജോർജിനോടൊപ്പം "ലൈലത്തുൽ ഖദർ" എന്ന ഡോക്യൂമെന്ററിയും സംവിധാനം ചെയ്തിട്ടുണ്ട്, ഈ രണ്ടു ഷോയിലും ആംഗറിങ്ങും നിർവഹിച്ചിട്ടുണ്ട്. കാന്തികം കുവൈറ്റിലെ മാഗ്നെറ്റ് എന്ന സംഘടനയ്ക്കു വേണ്ടി ചെയ്ത ശ്രദ്ധേയമായ ഹൃസ്വ ചിത്രമാണ്. പ്രവാസ ലോകത്തു വെച്ച് മരണപ്പെടുന്നവരുടെ ജഡം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ടുകൊണ്ടുള്ള നൂലാമാലകളും അതിലേക്കുള്ള എളുപ്പവഴികളുമാണ് ചിത്രത്തിൻറെ പ്രമേയം. പുതുതായി ചിത്രീകരണം ആരംഭിച്ച മണൽഭൂമിയുടെ കഥ, തിരക്കഥ, സംഭാഷണം, ഗാന രചന, സംഗീതം സർവോപരി സംവിധാനവും അഷ്‌റഫ് ആണ് നിർവഹിക്കുന്നത്. കലാസാംസ്കാരിക പ്രവർത്തനങ്ങൾക്ക് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. കുടുംബം സജി, ഷക്കു, ജസീം, ജിശാം, നൂർ, ഹിബ, ലയാൻ.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English