തീര്‍ത്ഥജലം

theertha

മലയാളിയും
മാമലനാടിനെ
മരുഭൂമിയാക്കി..

നീരുറവകള്‍സമൃദ്ധിയില്‍
മതിമറന്ന മലയാളി ഇന്ന്ഇനി
കുടിനീരിനായികോര്‍പറേറ്റ്‌
പടിക്കല്‍നിരയുറപ്പിക്കും…..

മണലൂറ്റി മണ്ണിന്‍റെ
നനവും ചോര്‍ത്തി
മരങ്ങള്‍മുറിച്ചുമണ്ണിന്‍റെ
മാറും നഗ്നമാക്കി…
പിന്നെ മലമാന്തിമണ്ണിനെ
പൊങ്ങു തടിയാക്കി

നാടായനാട്ടിലൊക്കയും
വീടായി വീടിന്‍റെപിന്നിലെ
ആലകുഴിനികത്തി….

കൈത്തോട്‌പോലുംകവര്‍ന്നെടുത്തു
കരപോലെയാക്കി മതില്പൊക്കി….

മുറ്റമില്‍വര്‍ണ്ണ ഓടുപാകി
നീരിന്‍റെഒഴുക്കിന് ഓടകീറി
മണ്ണിന്‍റെകുടിനീര്ഒലിച്ചുപോയി…

വിളനിറഞ്ഞ പാടങ്ങള്‍
ഓര്‍മ്മയാപ്പോള്‍ ഒഴുക്കിന്‍റെ
നീര്‍ച്ചാലുകള്‍ വരണ്ട്പോയി..

മനിതന്‍നാളയെഓര്‍ക്കാതെപോയപ്പോള്‍
കൊടുംവേനല്‍ഇന്നേഓര്‍മ്മയായി വന്നു…
എല്ലാംമറന്നത്‌ മണ്ണും വിണ്ണുമല്ലാ
ആര്‍ത്തിമൂത്തപ്പോള്‍ മറന്നത് മനുഷ്യനാണ്…

മണ്ണിനെകൊന്ന മനുഷ്യനിന്ന്
കുടിനീര് മുട്ടി കെടുതിയിലാണ്ട്
അങ്ങോട്ടുമിങ്ങോട്ടും കുറ്റപ്പെടുത്തി
കുറ്റങ്ങള്‍ തമ്മില്‍ പകുത്തിടുമ്പോള്‍
ഓര്‍ക്കുക ഭൂമിയെ വരട്ടിയത് നാം
എല്ലാരുമെന്നു..

ഉള്ളതെങ്കിലും ഇനികാത്തുവെക്കാം
ഒടുക്കത്തെ നേരത്ത് നാവുവരളുമ്പോള്‍
തൊണ്ടനനക്കുവാനായി ഇത്തിരി
തീര്‍ത്ഥജലത്തിനായി

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English