കുട്ടിക്കൂട്ടം സർഗാത്മക നാടക ക്യാമ്പ്

 

 

കുട്ടികളുടെ കലാ – സാഹിത്യ മേഖലകളിൽ ശ്രദ്ധേയ പ്രവർത്തനം നടത്തുന്ന മൊകേരി ജവഹർ ബാൽ മഞ്ചിൻ്റെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ 3 കേന്ദ്രങ്ങളിൽ ‘കുട്ടിക്കൂട്ടം’ സർഗാത്മക നാടക ക്യാമ്പുകൾ സംഘടിപ്പിക്കുന്നു . 5-ാം ക്ലാസ് മുതൽ +2 വരെയുള്ള കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.

മെയ് 17 മുതൽ 19 വരെ കൂരാറ എൽ .പി സ്കൂളിലും, 23-ാം തീയതി മുതൽ 25-ാം തീയതി വരെ വള്ള്യായി യു.പി സ്കൂളിലും, 26 മുതൽ 28 വരെ പാനൂർ ഗുരു സന്നിധിയിലും വെച്ചാണ് ക്യാമ്പുകൾ നടക്കുക. പിഞ്ചു കുട്ടികളുടെ സർഗവാസനകളെ കണ്ടെത്തി അവരെ നാടക ലോകത്തേക്ക് കൈപിടിച്ചുയർത്തുകയെന്നതാണ് ക്യാമ്പുകളുടെ ലക്ഷ്യം.

17-ാം തീയതി കാലത്ത് 9 മണിക്ക് കൂരാറ എൽ .പി സ്കൂളിൽ ഹരിദാസ് പ്രശസ്ത നാടക – സിനിമാ പ്രവർത്തകൻ രാജേന്ദ്രൻ തായാട്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഹരിദാസ് മൊകേരി അധ്യക്ഷനാകും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English