അങ്ങിങ്ങായ് വളർന്ന വൃക്ഷങ്ങൾ
വെയിലിനെ അരിച്ചെടുക്കുന്നു.
ചെടികൾക്ക് ജീവനിലേക്കായ്
ഊർജബീജം പകർത്തിവെയ്ക്കുവാൻ
നേർമയാക്കി മിതമാം ചൂടോടെ
ശാഖകൾക്കിടയിൽ നിന്നായി
ഉഷ്ണ സഞ്ചാരത്തിൻെറ ദിനങ്ങളിലെല്ലാം
സൂര്യൻെറ വേദ വെളിച്ചമായ്
നേർത്ത പാളികൾ പോലെ പൊലിക്കുന്നു.
അതിൻെറ പ്രണയ തെളിച്ചത്തെ നോക്കി
ചെടികൾ നിവരുന്നു , അറിവിൻെറ ബിന്ദുക്കൾ നുകരുന്നു.
മലരുകൾ തിങ്ങി ചുവന്ന സാരിയുടുത്താണ് തെച്ചി
മുള്ളുകൾ മറയ്ക്കുന്ന ഭംഗിയിൽ റോസ
ടുലിപ്പും സ്വർഗീയ പാരിജാതവുമൊഴികെ
പതിവ്പുഷ്പ്പങ്ങൾ അലങ്കാരത്താൽ.
ശൃംഗാരത്തിൻെറ ഇലകൾ വിരിച്ചവയുടെ കൊച്ചു ശിഖരങ്ങൾ
മരങ്ങളെ തേടുന്നു ,സൂര്യനെ മറക്കുന്നു .
അൽപ്പം അകലെ കെട്ടിയ വേലി.
ബാല്യക്കാർ കൗമാരക്കാർ ആ പൂക്കളിൽ കണ്ണുകൾ വെച്ച് മറക്കും
പൂർണസഞ്ചാരിക്കിത് അൽപ്പമാമൊരു കാഴ്ച്ച
കാണുവാനിനിയും മനോഹരക്കാഴ്ചകൾ കാത്തിരിക്കുന്നു
Click this button or press Ctrl+G to toggle between Malayalam and English