പരിമിതൻ ഞാൻ തരുണൻ
കുടതുന്നി വിശപ്പിനെമാറ്റുന്നു
വഴിവക്കിൽ മതിലിനു ചുവടെ
തണലും കൂട്ടും കുടതന്നെ
മഴയിലും വെയിലിലും ഒരുപോലെ
കുടയുടെ കീഴിൽ പകലുകൾ പോക്കുന്നു
റോഡിലെ യന്ത്രതിരക്കിൻറെ ബ്ലോക്കായ്
ആശകൾ വഴിമുട്ടി നിൽക്കുന്നു
വെയിലിൻറെ ചൂടിലെ ദാഹവും
മഞ്ഞുകാലത്തിൻറെ കുളിർ വിചാരങ്ങളും
ചേതനായയെന്നെ സാന്ത്വനിപ്പിക്കുന്നു
പാതിയിലുപേക്ഷിച്ചു പള്ളിക്കൂടം
അറിവായുള്ളതു മുത്തശ്ശിപഴങ്കഥ
പരിചയമുള്ളവർ ഇതുവഴിപോകുമ്പോൾ
എൻറെ പരിമിതിയോർത്ത് കളിവാക്കുപറയും
പരിമിതനായ ഞാൻ ദ്വേഷിച്ചുപോയാൽ
സഹതപിക്കേണ്ടവർ വെറുക്കുമല്ലോ ?
പകലണയുംനേരം പലരും സ്വപ്നത്തിൻ
കൊട്ടാരം പണിയവേ
ഞാനെൻറെ കുടിലിലേക്കുമടങ്ങും
മങ്ങിയവെട്ടത്തിൽ ഞാൻ വിതുമ്പും
പരിമളമില്ലാത്തയി ജന്മത്തെയോർത്ത്
Click this button or press Ctrl+G to toggle between Malayalam and English