അന്തരിച്ച ജനപ്രിയ എഴുത്തുകാരൻ മുട്ടത്ത് വർക്കിയുടെ മരുമകൾ അന്ന മുട്ടത്ത് രചിച്ച “ജീവന്റെ ഈണങ്ങൾ’ എന്ന പുസ്തകം പ്രകാശനം ചെയ്തു. ഈ മാസം ആറിന് ഫൊക്കാനയുടെ സാഹിത്യസമ്മേളനത്തിൽ അമേരിക്കൻ മലയാളി എഴുത്തുകാരൻ സാംസി കൊടുമണ്ണിനു നൽകികൊണ്ട് എഴുത്തുകാരൻ കെ.പി. രാമനുണ്ണിയാണ് പ്രകാശനകർമം നിർവഹിച്ചത്.
81 നോവലുകൾ, 16 ചെറുകഥാ സമാഹാരങ്ങൾ, 12 നാടകങ്ങൾ, 17 വിവർത്തനകൃതികൾ, 5 ജീവചരിത്രങ്ങൾ എന്നിവയടക്കം ഇരുന്നൂറോളം കൃതികൾ എഴുതിയിട്ടുള്ള മുട്ടത്ത് വർക്കി, മധ്യകേരളത്തിലെ ക്രിസ്ത്യാനിയുടെ ജീവിതം സുന്ദരമായ ഭാഷയിൽ ആവിഷ്കരിച്ച എഴുത്തുകാരനായിരുന്നു.
അദ്ദേഹത്തിന്റെ 26 നോവലുകൾ ചലച്ചിത്രങ്ങളായിട്ടുണ്ട്. മുട്ടത്ത് വർക്കിയുടെ രണ്ടാമത്തെ മകന്റെ ഭാര്യയാണ് അന്ന മുട്ടത്ത്. പുസ്തകത്തിന്റെ പകർപ്പ് ലഭിക്കാൻ അന്ന മുട്ടത്തുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്: 84555 82148.
Click this button or press Ctrl+G to toggle between Malayalam and English