പൊരുൾ

മുള്ളു നിറഞ്ഞൊരു പനിനീർച്ചെടിയിൽ
ഉള്ളം കവരും പുഞ്ചിരികൾ

ചേറിൽ വളരും താമരമലരുകൾ
നീരിനു നല്ലൊരലങ്കാരം

കരിനിറമാണെന്നാലും കൊമ്പൻ
കരയിലെ വിസ്മയമാണെന്നും

മഴവില്ലഴകിനു നാഴികനേരം
ആഴിത്തിരകൾ അവിരാമം

അഴകിൻ പൊരുളും പൊരുളിന്നഴകും
മിഴികൾക്കെന്നും ആഘോഷം.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here