ഗ്രാമവാസികളായ 23 പേരുടെ രചനകൾ ഉൾപ്പെടുന്ന ‘തിരുവാണിയൂരിന്റെ കഥകളും കവിതകളും’ സാഹിത്യ ലോകത്ത് വ്യത്യസ്ത ലോകം സൃഷ്ടിക്കുന്നു. ഡോക്‌ടർമാർ, അധ്യാപകർ, കൃഷിക്കാർ, ശിൽപി, ഫൊട്ടോഗ്രഫർ, ജനപ്രതിനിധി തുടങ്ങി വിവിധ മേഖലകളിലുള്ളവരുടെ സൃഷ്‌ടികൾ ഉൾക്കൊള്ളുന്ന ഇൗ പുസ്‍തകത്തിന്റെ പ്രകാശനം കഴിഞ്ഞ ദിവസം നടന്നു. പ്രകൃതിയും മനുഷ്യനും അവന്റെ സങ്കൽപങ്ങളും സ്വപ്നങ്ങളുമെല്ലാം ഇതിൽ പങ്കുവയ്‍ക്കപ്പെടുന്നു. ഒരു ദേശത്തിന്റെ സർഗാത്മകതയാണ് ഈ പുസ്തകത്തിലൂടെ പുറത്തു വരുന്നത്.
നഷ്ടപ്പെട്ടു പോകുന്ന സ്‍നേഹവും കരുതലും തിരികെപ്പിടിക്കാനുള്ള ശ്രമം ഇവരുടെ സൃഷ്ടികളിൽ നിഴലിക്കുന്നു. 16 കവിതകളും ഏഴു കഥകളുമുള്ള പുസ്തകത്തിന്റെ എഡിറ്റർ മാധവൻ തിരുവാണിയൂരാണ്. സംസ്‍കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം.സി. ദിലീപ് കുമാർ അവതാരിക എഴുതിയ ഇൗ ഗ്രന്ഥം സമർപ്പിച്ചതു തിരുവാണിയൂരിലെ മാതാപിതാക്കൾക്കാണ്. തിരുവാണിയൂർ കലാ സാഹിത്യ സംഘമാണു പ്രസാധകർ.
Home പുഴ മാഗസിന്