സി.എൽ. ജോസ് രചിച്ച ‘നാടകത്തിന്റെ കാണാപ്പുറങ്ങൾ’ പ്രകാശനം ചെയ്തു.
തൃശ്ശൂർ പൗരാവലിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സി.എൽ. ജോസിന്റെ നവതിയാഘോഷം തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് ഉദ്‌ഘാടനം ചെയ്തു.
മേയർ എം.കെ. വർഗീസ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് സ്മരണിക പ്രകാശനം ചെയ്തു. സ്വീകരണ കമ്മിറ്റി വർക്കിങ് ചെയർമാൻ ഫാ. തോമസ് കൊള്ളന്നൂർ മംഗളപത്രം സമർപ്പിച്ചു.
സംഗീത നാടക അക്കാദമി വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട്, സാഹിത്യ അക്കാദമി മുൻ സെക്രട്ടറി ഡോ.പി.വി. കൃഷ്ണൻ നായർ, കവി പ്രൊഫ.കെ.വി. ബേബി, ജനറൽ കൺവീനർ ബേബി മൂക്കൻ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് സി.എൽ. ജോസ് രചിച്ച ലഘുനാടകം ‘മിഴിനീർ പൂക്കൾ’ അവതരിപ്പിച്ചു.