ഇലകളുടെ മർമരം

 

ഇനിയുമൊരിക്കലി ജന്മമെടുക്കാതിരിക്കാനായി മരിക്കണമൊരിക്കൽ. ജനിക്കാതിരിക്കാൻ ആവതില്ലായിരുന്നുനെന്നാൽ,
മരിക്കാനുമാവതില്ലെനിക്ക്.


ഇന്നേക്ക് മുമ്പെങ്ങോ തളിരിട്ട
സൗരഭ്യമിന്നെനിൽ
ദുരന്ധം വമിക്കും പുഴുക്കളായ് അരിക്കുന്നു.

ഒരിക്കലെന്നിൽ നിറഞ്ഞിരുന്നോരാ പച്ചപ്പും കരിഞ്ഞുണങ്ങി പൊഴിഞ്ഞു.

കാറ്റിന്റെ കൈകളാൽ
ആലോലമാട്ടിയ
ആയിരമായിരം
കൈകൾ തഴുകിയ,
ഞാനിന്നു മണ്ണിൽ, കാൽകൾൾക്കടിയിലായി കഴിയുന്നു.


മർദ്ദവമേറിയയെന്നിൽ തറഞ്ഞിരുന്നോരോ മിഴിയും ഓരോ കരവും, ആരെന്നറിയാതെ….
ഏതെന്നറിയാതെ…..
എന്നിലെയവസാന തുള്ളി നീരും
ചവുട്ടിയരയ്ക്കുന്നു.

എന്തിനോ വേണ്ടി നിഷിബ്ധമായിരുന്നെന്നാൽ എന്തിനായെന്നറിയില്ല!!!
മരമറിയാതെ, മണ്ണറിയാതെ മാനവനറിയാതെ പിറന്ന ഞാൻ,
മരമറിയാതെ മണ്ണറിയാതെ മാനവരറിയാതെ പൊഴിയുന്നു.
അനാഥർക്കുമബലർക്കുമഭയമേകുന്ന
മണ്ണിലായ് ഞാനുമിന്നു നിശ്ചലമായി കിടക്കുന്നു.

അഴുകുന്നു ഞാനി മണ്ണിലായ്.
വളർത്തിയ കാൽകൾക്കടിയിലായ്.
എനിക്കുമുമ്പേ അഴുകിയലിഞ്ഞോരായിരം ഇലകൾക്ക് കൂട്ടായി,
എന്നിലായ് പതിക്കും കണ്ണീരിൽ കുതിർന്നു ഞാനഴുകുന്നു!!
ഇനിയൊരിക്കൽ മരിക്കാതിരിക്കാൻ
ഇനിയുമൊരിക്കൽ ജനിക്കാതിരിക്കാനായി മരിക്കുന്നു ഞാൻ.

എനിക്ക് മുകളിലായി ചിരികുമൊരായിരമിലകളെ നോക്കി നിൽക്കെ, എനിലവശേഷിച്ച അവസാന തുള്ളി ചോരയും പൊഴിഞ്ഞു പോകുന്നു.
അവരറിയുന്നില്ലയി ചിരിക്കായുസ്സെറെയില്ലെന്നു.
തന്റിടങ്ങളിൽ പുതിയവർ സ്ഥാനം പിടിക്കുമെന്ന്.
എനിക്ക് നേരെയുയർന്ന നോട്ടമൊക്കെയും അസ്സഹനീയമായിരുന്നു.

എന്നാലെന്റെ മരണത്തേക്കാൾ, സഹനീയമായിരുന്നവ. പുച്ഛമോ സഹതാപമോ അഹന്തയോ കലർന്ന നോട്ടങ്ങളായിരുന്നവയിലേറെയും.
അതോ കണ്ണീരിൽ കുതിർന്നെന്റെ മിഴികൾ മങ്ങിയതോ?
ഈ പുച്ഛത്തിനോടുവിലവർ മനസ്തപിക്കും.

ഈ സഹതാപത്തിനോടുവിലവർ സ്വയം പഴിക്കും. അവരുടെ അഹന്തയോടുങ്ങും ഞൊടിയിൽ അവരും മരിക്കും.

കാഴ്‌ചകൾക്കൊകൊടുവിൽ കേൾവിക്കൾക്കൊടുവിൽ സഹനത്തിനപ്പുറം, ഇനിയുമൊരിക്കൽ സഹിക്കാതിരിക്കാൻ, ഇനിയുമൊരിക്കൽ ക്ഷമിക്കാതിരിക്കാൻ, ഇനിയുമൊരിക്കൽ ജനിക്കാതിരിക്കാനായി വെടിയുന്നു ഞാനി പാഴ് ജന്മം.

വാ പിളർക്കും ഭൂമി തൻ ഹൃത്തിലായ് ഞാനൊരിടം നേടി.
വീണ്ടുമുരുകിയോലിക്കാനായൊരിടം.
ഇതിനുമൊടുവിൽ ഇല്ലായ്മക്കെന്നെ വിട്ടുകൊടുക്കുമെന്നുറപ്പിൻ മേൽ ഞാൻ തേല്ലോന്നൊരാശ്വാസം കൊള്ളുന്നു.

ആയിരമായിരം ഇലകൾ തൻ ആർത്താനാഥത്തിനോടുവിലായ് ഇലായ്മയിലലിയുവാൻ…….

ഇല്ലായ്മകൊന്നു തെല്ലൊരൂറ്റം കൂട്ടുവാൻ ഇനിയും പാഴ്ജന്മങ്ങളെയി ഇഴ ചേർക്കും നേരം, സ്വാഗതമോതുന്ന മൂകതിയിലേക്ക് ഞാനുമിതാ സ്വാഗതം ചെയപ്പെട്ടിരിക്കുന്നു.

വിട ചൊല്ലിടുന്നു ഞാനിതാ അന്തിമമായ്…..
ജനിച്ചിട്ടും മരിച്ചിട്ടുമില്ലാതൊരായിരം വ്യർത്ഥജന്മങ്ങൾക്കാത്മ ശാന്തിക്കായ്..

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English