ജീവിതവും മരണവുമാണ് എന്നും മനുഷ്യന്റെ ഏറ്റവും വലിയ സമസ്യകൾ.ഭാഷയുടെയും എഴുത്തിന്റെയും തുടക്കം മുതൽ തന്നെ കഥപറയുന്നവരെ ഇത്രയധികം മോഹിപ്പിച്ച മറ്റു വിഷയങ്ങൾ ഇല്ല എന്നു തന്നെ പറയാം. പ്രഭാതത്തെ ജീവിതമായും രാത്രിയെ മരണമായും സങ്കൽപ്പിച്ച് എത്ര ഇതിഹാസങ്ങൾ , എങ്കിലും എഴുത്തുകാർ ജീവിതത്തെയും മരണത്തെയും പറ്റി പറഞ്ഞു തീർന്നിട്ടുണ്ടോ, ഇല്ല. ഈ ഡിജിറ്റൽ യുഗത്തിലും മനുഷ്യന്റെ പ്രധാന വിഷയം അതുതന്നെ. ബാക്കി എല്ലാം അതിനെ മറികടക്കാനുള്ള എഴുത്തുകാരുടെ ശ്രമങ്ങൾ മാത്രം.
ഷാജി മഠത്തിലിന്റെ ‘സത്യത്തിന്റെ ആത്മാവ്’ എന്ന പുസ്തകത്തിൽ മരിച്ച ഒരാളുടെ പ്രേതഭാഷണം എന്ന നിലയിലാണ് കഥ പുരോഗമിക്കുന്നത്. ജീവിതവും മരണവും എങ്ങനെ അവഗണിക്കാനാകാത്ത വിധം ഇഴപിരിഞ്ഞു കിടക്കുന്നു എന്നതിന്റെ തെളിവാണ് ഉത്തമൻ എന്ന കഥാപാത്രം. മരിച്ചെങ്കിലും ഉത്തമൻ കഥയിൽ വായനക്കാരോട് 41 രാത്രികൾ നീളെ സംസാരിക്കുന്നു… കാവ്യാത്മകമായ ഭാഷയിൽ.ഭാഷയുടെ വശ്യതയും വിചിത്രമായ ഭാവനാ പരിസരങ്ങളുമാണ് ഈ നോവലിനെ അകർഷകമാക്കുന്നത്. ജെസ്സി സ്കറിയയാണ് മലയാളത്തിൽ നിന്നും പുസ്തകം പരിഭാഷപ്പെടുത്തിയിരിക്കുന്നത്. അമസോണിലും,ബ്ലൂംസ്ബെറിയിലും പുസ്തകം ലഭ്യമാണ്
അമസോൺ ലിങ്ക്: https://www.amazon.in/Soul-Truth-Shaji-Madathil/dp/9388271432
ബ്ലൂംസ്ബെറി ലിങ്ക്:
https://www.bloomsbury.com/uk/soul-of-truth-9789388271455/
Click this button or press Ctrl+G to toggle between Malayalam and English