മഞ്ഞ്

 

 

മഞ്ഞിൻ മൂടൽ
തീർത്തൊരു ലോകം
കാണാൻ വയ്യൊന്നും
കേൾവികൾ മാത്രം.
പക്ഷികൾ പാടുന്നു 

അറിവിൻ സൂര്യൻ മയങ്ങി
അനന്തതയാകും വിണ്ണിൽ

മഞ്ഞിൻ തുള്ളികൾ വീഴ്ത്തി മരങ്ങൾ
നിറങ്ങൾ നിഗൂഢതയിലാഴ്ത്തി പൂക്കൾ.
വെയിലിൻ വെട്ടം ചികയാൻ
കുന്നുകൾ കാത്തു മടുക്കുന്നു

ഒച്ചുകൾക്കൊപ്പം പകൽ നീങ്ങുമ്പോൾ
എങ്ങും അലിവിൻബാഷ്പം
സുസ്ഥിരമല്ല നേരം
ചുറ്റിലുമൊരേനിറം

ഇറ്റ് വീഴുന്നുവെന്തിൽ നിന്നും പ്രണയത്തിൻ
ആനന്ദ ബാഷ്പങ്ങൾ അലിഞ്ഞുതീരാപകലിൽ 

വിട്ടുപോകാൻവയ്യ,മുടൽമഞ്ഞിൽ
ലോകം ചുറ്റി മുറുക്കുന്നു 
ഞാൻ
മരവിച്ച ശില്പമായ് മാറുവാൻ

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here