അടുപ്പിൻകല്ലുകൾക്കിടയിൽ
കുഞ്ഞുകുന്നോളം കൂടിയ കനലുകൾ
കുഞ്ഞനുറുമ്പിന് ഇന്നൊരു ഗോപുരം
കെട്ടുപേക്ഷിച്ച പൊതിയിൽനിന്നൊരു
കൽക്കണ്ടമുത്തതിൻെറ മുറ്റത്ത് വീണു കിടക്കുന്നു.
വെള്ളയാം നിറവും മധുരിപ്പിക്കുമാശയും
മുൻപുള്ള ഓർമകൾതൻ കിണ്ണങ്ങളിൽ വച്ച്
ശർക്കര കൊതിച്ചതിനപ്പുറം നുണയും കിനാവിന്
കനൽ ചൂട് കൂട്ടി
ഇതുവരെ തിന്നത് പതിരായ്
വയറിനു വീണ്ടും പട്ടിണിയായി.