വാനം

 

മേഘങ്ങളിൽ വച്ച് മിഴികൾ മറന്നു
സന്ദേശമെവിടെയുമില്ല.
രശ്മിതൻ സ്വർണ്ണവർണ്ണങ്ങൾ മാഞ്ഞു.
താരകൾ തെളിയുവാൻ നേരമുണ്ടിനിയും
പകൽ വെളിച്ചമണഞ്ഞാലേ
പുതു ദീപങ്ങൾ ഉണരുകയുള്ളൂ.
തെളിച്ചത്തിലാണെന്നും എന്തിനും പുതുജീവനം.
മൃതമായതെല്ലാം വിണ്ണിൽ മറഞ്ഞിരിപ്പുണ്ടെന്നത്
ആത്മാവിൻ കല്പനയ്ക്കൊരാശ്വാസം .
വാനം മേലെ അനന്തമായുണ്ട്
 ഹൃദയം നിവരുകയില്ല .
സ്വയമേ ആനന്ദം പരതാൻ
ഇന്നീവിണ്ണിനു സൗന്ദര്യമെവിടെ?
പ്രണയിക്കുമെന്തും പോലെ വാനം
മംഗള മുഖഭാവത്തിൽ വിളിച്ചാൽ
പുൽകുന്ന സന്ദേശമായ് .











അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here