കാവ്യദേവത

 

ഹാ ! സുന്ദരമതിശയമൊരു
പൂ മൊട്ട് പോലെ നീ !
വനകന്യകൾ കോർത്തൊരു-
പുഷ്പമാലയിൽ , നിന്നടർ-
ന്നൊഴുകിയെന്നിലണഞ്ഞവളെ !
തളിരിലകൾ വിടരുമൊരു വള്ളിയിൽ
പൂത്തൊരു പുഷ്പമായ് ,
സ്നേഹിച്ചു ഞാൻ നിന്നെയും.

പരിമളം വിതറുന്ന പൂമുല്ല പോലെന്റെ
ഹൃദയാന്തരങ്ങളിൽ നിറഞ്ഞു നീയും.
നിലാവിന്റെ ശോഭയിലലയുന്ന
പേടമാൻ മിഴിയുമായുപമിക്കാ-
നൊരുമടിയുമില്ലെന്റെ കാവ്യ ഗീതേ!
തളിരിലകൾ നുകരുമൊരു
പുഴുവായിരുന്ന മനസ്സെ , രൂപാ-
ന്തരങ്ങളാലൊരു പീഡ
നൽകാത്ത ശലഭമാക്കീടുന്ന-
കാവ്യ ഹൃദയമാകുന്ന ദേവീ..

നിനക്കെന്റെ വന്ദനം.!
നിനക്കെന്നും വന്ദനം.!

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English