വെളിച്ചം വേണ്ടവന്
ഇരുട്ടിൽ പ്രഭചൊരിയുമെന്ന്
പ്രകാശിച്ചു തെളിയുന്നു.
പ്രകാശത്താൽ പറയുന്നു.
അണയാത്തതൊരനുഗ്രഹമാക്കി
വെളിച്ചവും തെളിച്ചവുമായി
ഓരോരോ ഇരുണ്ട നേരങ്ങളിലും
പുഞ്ചിരിയോടെ പ്രതീക്ഷയായ്
ഇരുട്ടിൽ ആലസ്യമുപേക്ഷിപ്പിക്കുന്ന
എഡിസൻറെ ജീവിതം പോലെ
വഴികാട്ടി പോലെ
ഉള്ളിലെ അഗ്നിബിന്ദു പുറമെയൊഴുക്കുന്ന
തരളമാം ചില്ലു സ്വഭാവം പുകഴ്ത്തുമാ ബിംബം
ഇരുട്ടിൽ ഉരുകാതെ പ്രകാശിച്ച കവിതയേകുന്നു
വെളിച്ചമൊരു വേദാന്തമെന്നതിൻെറ സാരം.