പകരാതെ ദുഃഖമൊതുക്കി
നെഞ്ചിലൊരാളെ ചേർത്തുപിടിച്ചു
സ്നേഹത്താലൊട്ടി നിൽക്കെ
അരികിലൊരസാന്നിദ്ധ്യം.
രൂപം നിഴൽ പോലെ നിനവിൽ നിഴലിക്കെ
പ്രണയത്തിൻ താപമോ
വിരസമായ് ചോര തണുത്ത സ്പർശനമോ
പങ്കിടാദുഃഖത്താൽ സ്വയമേമരവിപ്പിലറിയാതെ
കാലമാം ക്യാമറക്കണ്ണിനു മുന്നിൽ
ജീവിതം നിശ്ചലമായ്
നെഞ്ചിലെയേതോ ശൈത്യകാലം
ഹിമപാളിയായ് കല്ലിച്ചു
ചൂടിനുമാത്രം കൊതി
അരികിൽ ചൂടിലുരുകുന്നയാളൊരു
ചെമ്മരിയാടിനെ പോലെ
നൽകുമ്പോൾ ദുഖത്തിൻ
ചുമടാ മുതുകിൽ വരും
ദുഃഖത്തിനൊപ്പം കാലത്തിന്റെ
കവിതയുടെ പറ്റിനിന്ന പാളികളടരും
പറ്റിനിൽക്കെ പങ്കിടാനാവാതെ ദുഃഖം