അതി വേനലിലും വറ്റാതെ ശേഷിച്ച
ഉറവയുമായ് രണ്ടരുവികളായവർതളിർത്തൊഴുകുന്നു.
അമ്പരചുംബികളായ കിനാവിൻെറ
വേരുകൾക്കിടയിലൂടെ വഴികൾ തീർത്തു.
ഒഴുകുന്ന വഴികളിൽ മണലെഴുത്തിൻെറ
കവിതകൾ കോറി ,തണലിനൊരു നനവേകി-
പ്രകൃതിതൻ ഗാനങ്ങളേറ്റു പാടി .
ദൂരങ്ങളറിയാതെ പിന്നിട്ട് ഇനിയും
ഒഴുകി മതിവരാതെ ഒടുവിൽ അന്യോന്യം സംഗമിക്കുന്നു .
അവരുടെ ഈണവും താളവും ഒരുമയായ്
ഒന്നായ് ,ഒഴുകുമിടങ്ങൾ ഇടവും വലവുമായ്.
മുന്നിലുറച്ചൊരുകാലത്തിലിളകാത്തപാറ
ഒരുമ ചേർന്നൊരു വീണയാക്കി
ഒന്നിച്ചു സ്വരമോട് ചേർന്നൊഴുകുന്നു.
എന്നിട്ടും അവർ ഒഴുകിമതിവരാതെ
തമ്മിൽഒന്ന്ചേരാൻ ബാക്കി
രണ്ടരുവികളായ്.