കൂട്ടം കൂടരുതെന്നു പറഞ്ഞാൽ
കൂട്ടം കൂടരുത്
കൂട്ടം കൂടി കഷ്ടത്തിലായാൽ
കൂടെ കൊടി പിടിച്ചവരും കാണില്ല
കൂട്ടമായി പ്രാർത്ഥിച്ചവരും കാണില്ല
കൂട്ടരുമില്ല, കൂട്ടുകാരുമില്ല.
മാസ്ക്ക് ധരിക്കുമ്പോൾ ശ്വാസം മുട്ടുന്നുണ്ടേൽ
പ്രാണവായു കിട്ടാതെ പിടഞ്ഞു മരിച്ച സഹോദരങ്ങളെ
ഒരു നിമിഷം ഒന്നോർക്കുക.
ആഘോഷങ്ങളൊഴിവാക്കാൻ പറ്റില്ലെന്നുണ്ടോ,
എങ്കിലതൊരു പക്ഷേ
ഒടുക്കത്തെ ആഘോഷമായി തീരു-
മെന്നതോർക്കുക.
നമ്മുക്ക് ചുറ്റുമുണ്ടൊരു കൂട്ടർ
വേവുന്ന നോമ്പുക്കാലത്ത്
രാത്രിയെ പകലാക്കി
വിശ്രമമില്ലാതെ വേല ചെയ്യുന്നു
ഇരുട്ടിനു മീതെയുദിച്ചു നിൽക്കും
പൊൻതാരകങ്ങളായി
ആ വെളിച്ചമാണു സോദരാ
ഓരോ ജീവനും കാവൽ
ഇനിയെങ്കിലും, നാമറിയുക
അണുവിനോടു പൊരുതീടാനാവാത്ത-
വനെത്ര നിസ്സാരനെന്നോ മർത്ത്യൻ.
നമ്മുക്ക് വേണ്ടിയീ
നാടിനു വേണ്ടി നാമതറിയണം
കാരണം…
നാടുണ്ടെങ്കിലേ നമ്മളുള്ളൂ.
ഇനിയുമനുസരിക്കാത്തവർ
പറയുന്നോരവിടുന്നു പറയട്ടെന്നു കരുതുന്നവർ
അക്കൂട്ടർക്കു വിളിപ്പേര് ഒന്നേയുള്ളൂ
‘നാടിന്റെ കൊലയാളികൾ’