സൈമണ്‍ വേലൂക്കാരന്‍ രചിച്ച “വിയ്യൂരിന്റെ വരദാനങ്ങള്‍’ എന്ന പുസ്തകം പ്രകാശനം ചെയ്തു. വിയ്യൂര്‍ ഗ്രാമീണ വായനശാലയില്‍ മന്ത്രി വി.എസ്. സുനില്‍കുമാര്‍ പ്രകാശനം നിര്‍വഹിച്ചു. തേറമ്പില്‍ രാമകൃഷ്ണന് അധ്യക്ഷത വഹിച്ചു. വിയ്യൂര്‍ നിത്യസഹായമാത പള്ളി വികാരി ഫാ. ജെയിംസ് ഇഞ്ചോടിക്കാരന്‍ ആദ്യപ്രതി ഏറ്റുവാങ്ങി.
സൈമണ്‍ വേലൂക്കാരന്‍, ഡേവീസ് കണ്ണനായ്ക്കല്‍, കൗണ്‍സിലര്‍മാരായ പ്രസീജ ഗോപകുമാര്‍, ജോണ്‍ ഡാനിയേല്‍, ബൈജു കൈപ്പുള്ളി, വി.കെ. സുരേഷ്കുമാര്‍, മണലാര്‍കാവ് ദേവസ്വം സെക്രട്ടറി കൃഷ്ണകിഷോര്‍, വിയ്യൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് രാധാകൃഷ്ണന്, ചേതന മ്യൂസിക് കോളജ് പ്രിന്‍സിപ്പല്‍ ഫാ. പോള്‍ പൂവ്വത്തിങ്കല്‍, എ.ആര്. രഘു, ജോണ്സണ് വേലൂക്കാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.