നഷ്ടതീർഥം

ഇഷ്ടഭാജനം തീർത്തൊരു
പെരുത്തിഷ്ടമായ നിമിഷവും
നഷ്ടബോധത്തിൻ ധാരയി-
ലിഷ്ടം പോലെയി രിക്കലും
നഷ്ടപ്പെട്ട നിമിഷങ്ങൾ
നഷ്ടമായൊരു ബാല്യവും
കുത്തിനോവിച്ച വാക്കുക-
ളിത്തിരി ഞാൻ പറഞ്ഞതു-
മിന്നിരുന്നൊന്ന് നോക്കിയാൽ
കൺതടങ്ങൾ കലങ്ങുവാൻ
വേറെയെന്തുണ്ട് മാർഗമേ.
സ്വസ്ഥമായിട്ടുറങ്ങിയും
സ്വന്തമായുള്ള സ്വപ്നങ്ങൾ
സ്വാർത്ഥമായ് നുകർന്നതും
വ്യർത്ഥമായ നിമിഷങ്ങൾ
ജീവിതത്തിൻ മധുരിമ
കോർത്ത് കോർത്തിണക്കീട്ടോ
വ്യർത്ഥമായോർത്തി രിക്കുവാ-
നെന്ത് സന്തോഷമാ ണെന്നോ
കാത്തിരുന്നു നിറഞ്ഞപോൽ
കൗമാരത്തിൻ കണികയിൽ
ജീവബിന്ദു നിറഞ്ഞതും
മോഹ ചാപല്യം തീർത്തതും
ജീവിതത്തിൽ സമഗ്രമായ്
ബാലപാഠം ഗ്രഹിച്ചതു
മെത്രയുൾക്കു ളിരോടെയാ-
ണിന്നു ഞാൻ സ്മരിക്കുന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English