ചോദ്യം : എന്നുതൊട്ടാ സാർ എഴുതിതുടങ്ങിയേ? ഏതാണ് കൂടുതൽ ഇഷ്ടം? ആർക്കുവേണ്ടിയാ ഇതൊക്കെ എഴുതുന്നേ?
രാമകവി – ജനിച്ചനാൾ മുതലേ കവിത ചൊല്ലുമായിരുന്നു, ആദ്യം എഴുതിയ കവിത, ‘മ്മേ…’ ന്നായിരുന്നു. ന്റമ്മ ചിരിച്ചു. അപ്പോ ഞാനും ചിരിച്ചു.
പിന്നെ കഥ പറഞ്ഞു തുടങ്ങി. എല്ലാരും ചിരിച്ചു, ഞാനും ചിരിച്ചു. അപ്പൊ, നിക്ക് മൻസ്സിലായി ഞാൻ വലിയ സംഭവാന്ന്.
പിന്നെപ്പിന്നെ ന്റെ കഥ കേട്ട് കൂട്ടുകാരും നാട്ടുകാരും ചിരിച്ചു…
അതീപിന്നെ എഴുത്തു നിർത്തീല്ല. ഇപ്പോ, എന്നെക്കണ്ടാരുമീ നേർവഴി നടക്കൂലാ… ന്നുള്ള മട്ടാ.
ബഹുമാനം കൊണ്ടാവും ല്ലേ…
എല്ലാം എന്തും എപ്പോഴും എങ്ങനേം എഴുതും. നാട്ടുകാർക്ക് വേണ്ടിയാ എഴ്‌ത് ന്നേ, സാമൂഹിക പ്രതിബദ്ധത ഉള്ള ഒരു മുഴുനീള എഴുത്തുകാരനാണ് ഞാൻ.
നിങ്ങളെപ്പറ്റിയും എഴുതാം, നിമിഷകവിയാണ്. നാട്ടാര് മുഴുവനായിട്ട് അങ്ക്ട് സമ്മതിക്കണില്ലാ… ന്നേ ഉള്ളു.
ഞാൻ ഒരുഗ്രൻ സാധനം എഴുതീണ്ട്, പുറത്തിറങ്ങിയാൽ കിടുങ്ങും, ഭാഷ വിറയ്ക്കും, സാഹിത്യലോകം കുലുങ്ങും…
കഥയുടെ ഒറ്റവരി പറയട്ടെ…?
ചോദ്യകർത്താവ് – ഇനി ഒരിക്കലാട്ടെ ചേട്ടാ. ഇപ്പൊ പോട്ടെ.
അയാൾ ഓടി. നിൽക്കാതെ ഓടി.
ഓടുന്ന അവതാരത്തെക്കുറിച്ച് ഒരു മുഴം മുന്നേ കവിത എഴുതിത്തുടങ്ങി രാമകവി.