പായുന്നൊരീരഥമതിലൊരമ്പു-
കുലച്ചൊരു വില്ലുമായി-
യോടുന്നൊരീ പ്രാണനിൽ കുറി-
കൊള്ളിച്ചീടുമോ ഭവാൻ?
“പിന്നാലെ പായുന്ന രഥത്തിൻ
മൂർത്തി തൻനമ്പാലെ തന്നെ വീഴ്ത്തണേ!
നിൻ മൊഴിയാൽ തന്നെ വീണു പോകുമീ- ഹൃദയവും ; പിന്നെന്തിനീ കാഹളം ഭവാ!”
ഇണക്കമ്മില്ലീ വീഥിക്ക് രഥത്തിനോടും,
നീരസം നീ കാട്ടുമെങ്കിലും,
വിശ്വപ്രപഞ്ചത്തിലെവിടെയുണ്ടെന്റെ
കുതിരപോൽ വേഗമാർന്നവ!
തൊട്ടുതൊട്ടില്ലെന്നമട്ടില്ലെത്തുന്നതും
വിളികേൾക്കയായ്, കഷ്ടം!
അരുതീബിതപോവനഭൂമിയിൽ വസിക്കു-
മൊരാശ്രമമൃഗമതിനുമുണ്ടൊരു ജീവിതം.
നിലത്തുനില്ക്ക, സൂതാ, രഥമിതുമുരുളും
തപോവനമല്ലയോ പിന്നെന്തിനീ കാഹളം.
‘വിനീതവേഷമതിലാവണം,
തപോവനപ്രവേശവും. ‘
വില്ലെന്തിനിവിടെ? അലങ്കാരമെന്തിന്?
വനവള്ളി പൂത്തൊരീ പൂക്കൾ പോരെയോ?
ശരമതുപിൻവലിക്കെ കേട്ടതാശംസയും
സകലഗുണങ്ങളടങ്ങിടും മാനവപതിപോൽ
ജനിച്ചിടുമൊരു പുത്രനനുഗ്രഹമായ്.
മാലിനീനദീതീരമതും കാൺക,
കണ്വാശ്രമമുറ്റമതല്ലയോ,
നൽകീടുമതിഥി സത്കാരവും
സ്വീകരിച്ചീടണേ നരേശ്വര!
തപോവനം തന്നെയിതു, ചൊല്ലേണ്ട
കാൺകെ മനമറിഞ്ഞിടും സത്യവും.
വരിനെല്ലു കൊത്തും കിളികളും,
കായ്കളടിച്ചൊരെണ്ണമയമൊഴുകും,
പാറയും; ശങ്കയൊന്നില്ലാതെ നില്ക്കു-
ന്നൊരീ മൃഗങ്ങളും, മാറ്റുകരയിൽ
വാർന്നിട്ടൊഴുകുമീ ജലപാടുകളും
കണ്ടതില്ലേ… സൂതാ..നീ.
കാനനവഴിയെ കല്ലുകളും, രഥത്തിൽ ചുറ്റും
പച്ചിലപ്പാമ്പുപോൽ വള്ളികളും
ചാഞ്ഞൊരുമാമരശിഖര തേൻ,
കൂടുകളും, ഏല്ക്കാതെ സശ്രദ്ധം,
തെളിക്കുമീ രഥവുമായി പാഞ്ഞ-
ഞാനോർത്തില്ലല്ലോ തപോവനമെന്ന്.
കുറ്റമതു നിന്റെയല്ല സൂതാ,
മറ്റെന്തു പറയുവാൻ ഞാൻ.
വേട്ടയാടുന്നതുത്തമം രാജാവിനും,
തെറ്റെന്ന് ചൊല്ലുന്നതുത്തമം ഋഷികൾക്കും
ആശ്രമമൃഗമതൊന്നല്ലയോ പേറുക-
കുറ്റമതു നീ സ്വയം മറന്നപോൽ!