ഞാനൂട്ടിയൂർജം കൊടുത്ത
എൻ കുതിര
എന്നെ എങ്ങോട്
കൊണ്ടുപോകുന്നു ?
കുതിയ്ക്കും
കുതിരക്കുളമ്പടിക്കുമൊപ്പം
കിതച്ചു കൊണ്ടു ഞാൻ
തിരക്കുന്നു :
എങ്ങോട്ട്
കൊണ്ട് പോകുന്നു ?
പടയോട്ട
പെരുമയിൽ, താളത്തിൽ
കുളമ്പടികൾ പൂട്ടി
പല നിലത്തിൽ കുതിരയവൻ
നിന്നവൻ
പല പല കാഴ്ചകൾ
കാണിക്കുന്നുവല്ലോ..
ഒരിടത്തൊരു കുഞ്ഞ്
ഭക്ഷണ പൊതി തിരക്കുന്നു….
മറിടത്തൊരുവൻ
ഭക്ഷണച്ചാക്ക്
കടലിലെറിഞ്ഞു രസിക്കുന്നു..
ഒരിടത്തൊരു മഹിള
ഉടുതുണി തേടുന്നു..
മറിടത്തൊരുവൻ
കാട്ടിലത് കരിച്ചു കളയുന്നു..
ഒരിടത്തൊരു വധു
വരണമാല്യമണിയുന്നു..
മറിടത്തവൾ
തീയാളും ഭാര്യയാകുന്നു ..
ഒരിടത്തൊരു
കുപ്പ തൊട്ടി നോക്കി
കൊതിക്കുന്നു ചുണ്ടുകൾ
മറിടത്തൊരു കമ്മട്ടം
മതിമറന്നു ചിരിക്കുന്നു ….
പട പട താളം മറന്ന
കുതിരക്കുളമ്പടികൾ
ദിക്കിൻ ഇരുൾ മൂടി കണ്ട്
പകച്ചു പോകുന്നുവോ കണ്ണുകൾ…
എന്റെ കുതിരയൊരു
ദശങ്ങൾ കെട്ടും
സാഹോദര്യ
രഥസമുച്ചയം തേടുന്നു ..
അഹർനിശം
ആമോദത്തിന്റെ
സുപ്രഭാതം
ചമയ്ക്കുവാൻ..