പടയോട്ടം – അധ്യായം ഏഴ്

This post is part of the series പടയോട്ടം

Other posts in this series:

  1. പടയോട്ടം – അധ്യായം എട്ട്
  2. പടയോട്ടം – അധ്യായം ഏഴ് (Current)
  3. പടയോട്ടം – നോവൽ: അധ്യായം – ആറ്

 

പടയോട്ടം – (7)

 

ഗായത്രിപ്പുഴ കടന്ന്  ടിപ്പുവിന്റെ സൈന്യം ഗ്രാമത്തിൽ പ്രവേശിച്ചു. പടയ്ക്കു വഴികാണിക്കാൻ  മുഖം മറച്ച ഒറ്റുകാർ മൂന്നു പേർ മുന്നിലുണ്ടായിരുന്നു.
അന്നപൂർണേശ്വരിയുടെ ക്ഷേത്രത്തിനു മുന്നിലെത്തിയ ഒറ്റുകാർ പൊടുന്നനെ നിന്നു. പടത്തലൻ അവരോട് അപരിചിതമായ ഭാഷയിൽ എന്തോ ചോദിച്ചു. പ്രദേശവാസികളായ ഒറ്റുകാർ പരിഭ്രമത്തോടെ പരസ്പരം നോക്കി. അവർ വിരൽ ചൂണ്ടിയിടത്ത് മൂന്നാലു വേപ്പുമരങ്ങൾ മാത്രം!

പരിഭാഷകൻ ആവത്തിച്ചു ചോദിച്ചിട്ടും ഒറ്റുകാർക്ക് മറുപടിയില്ല. അവർ എന്താണു സംഭവിച്ചതെന്നറിയാതെ വിറങ്ങലിച്ചു നിൽക്കുകയാണ്.

“ഇവിടെ…. ഇവിടെയായിരുന്നു  ആ ക്ഷേത്രം…..”

ഒരാൾ ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു.

പരിഭാഷകൻ പടത്തലവനോട് അതേറ്റു പറഞ്ഞു.

പറഞ്ഞു തീരുന്നതിനു മുമ്പ് പടത്തലവന്റെ വാൾ ഒറ്റുകാരുടെ കഴുത്തിനു നേരെ നീണ്ടു. മൂന്നു ശിരസ്സുകൾ നിലത്തു കിടന്നുരുണ്ടു.

പടത്തലവൻ മുന്നോട്ടു നീങ്ങാൻ സൈന്യത്തിന് ആജ്ഞ നൽകി.

മൈസൂർപ്പട കാണാമറയത്തെത്തിയപ്പോൾ ആറുമുഖൻ മുത്തച്ഛൻ ഭഗവതിയുടെ മുന്നിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു. ശാന്തിക്കാരനും കഴകക്കാരും കാര്യദർശിയും മറ്റും ഓടിയെത്തി. എല്ലാവരുടെ മുഖത്തും ആശ്വാസത്തിന്റെ പൊൻവെട്ടം.

“ഭഗവതി കാത്തു .”

മുത്തച്ഛൻ നിറകണ്ണുകളോടെ നെടുനീർപ്പിട്ടു.

പക്ഷേ, ആ ആശ്വാസത്തിനും പ്രാർഥനയ്ക്കും അധികം ആയുസ്സുണ്ടായിരുന്നില്ല.

തുടരും.

തുടർന്ന് വായിക്കുക :

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English