വലതു കാൽവച്ചാരണ്യത്തിൽ,
പുലരി നമ്രമുഖിയായ് മന്ദഹസിക്കുന്നു…..
അവളുടെ-
കൈയ്യിലിരിക്കുമക്ഷയപാത്രത്തിൽ…. തുളുമ്പി സ്വർണ്ണസോമം പലവക,
ഭോജ്യങ്ങൾ…..
ചുറ്റിനും നിൽക്കും മനുഷ്യമുഖങ്ങൾ കണ്ണുചിമ്മി….
വറ്റുതീരില്ലീ പാത്രം അക്ഷയം….
എടുക്കാം പൊന്നും പൂവും മാണിക്യവും,
വറ്റാത്തൊരു അക്ഷയഖനിയുണ്ടല്ലോ പെണ്ണിന്റെ കൈയ്യിൽ….
ദിനങ്ങൾ കൊഴിയവേ അവളുടെ കണ്ണുകൾ നിഴലുവീഴ്ത്തി,
മനസ്സ് കറുത്തു, മന്ദഹാസം മറന്നു….
നെറ്റിയിലെ തിലകകുറിക്ക് രക്തത്തിൻ ഗന്ധം…..
പൊന്നിന്റെ വെളിച്ചത്തിൽ ചിരിക്കും മനുഷ്യമുഖങ്ങൾക്ക്,
കരിയുന്ന മാസം ചവച്ചു വിശപ്പടക്കും കഴുകന്മാരുടെ നിഴൽ….
ഞെട്ടിയുണർന്നു സ്വപനത്തിൽ കേട്ടു ചിലസീൽക്കാരങ്ങൾ….
ഞെട്ടാറ്റ് വീണേനെ അവളുടെ പഴയചില മനോരാജ്യങ്ങൾ….
നോക്കിനിൽക്കവേയവളുടെ കണ്ണുകളിൽ അഗ്‌നിവിടർന്നു കൈകളാൽ ആ,
അക്ഷയപാത്രം ചേറ്റിൽ,
താഴ്ത്തിചിരിച്ചവൾ മനോഹരം…..