‘പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി’ സിനിമയാകുന്നു

ടി. പത്മനാഭന്റെ പ്രശസ്ത ചെറുകഥയായ ‘പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി’ സിനിമയാകുന്നു. സംവിധയകൻ ജയരാജാണ് ഈ ചെറുകഥയ്ക്ക് ചലചിത്രഭാഷ്യമൊരുക്കുന്നത്. ബാലതാരമായി എത്തി ശ്രദ്ധ നേടിയ മീനാക്ഷിയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പുതുമുഖം ആൽവിനാണ് നായകൻ. ഡിസി ബുക്സാണ് പുസ്തകത്തിന്‍റെ പ്രസാധകര്‍.

കോട്ടയത്ത് ചിത്രീകരണം ആരംഭിച്ചെങ്കിലും ലോക്ക്‌ ഡൗണോടെ നിറുത്തിവച്ചു. ലോക്ക് ഡൗണിന് ശേഷം കണ്ണൂരിൽ ഷൂട്ടിംഗ് ആരംഭിക്കും. അനന്യ ഫിലിംസിന്റെയും വൈ എന്റർടെയ്ൻമെന്റ്സിന്റെയും ബാനറിൽ ആൽവിൻ ആന്റണി, മനു പദ്മനാഭൻ നായർ, ബിജു തോരണത്തേൽ, ജയചന്ദ്രൻ കല്ലാടത്ത് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. ജയരാജ് തന്നെയാണ് തിരക്കഥ. സംഗീതം രമേശ് നാരായണനും ഛായാഗ്രഹണം നിഖിൽ എസ് പ്രവീണും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English