വൃന്ദാവനം

 

 

കനികൾ നിറങ്ങളാൽ ,
നീട്ടുന്നു മധുരങ്ങൾ.
വെയിൽ ചീളുകൾ പൊയ്പ്പോയ,
വേനലിൻ പാതകൾ കാട്ടുന്നു .
തണലോ കറുപ്പെഴും ചിത്രം വരയ്ക്കുന്നു .
ഹൃദയതടാകത്തിൻ കണ്ണാടിനോക്കവെ
മുഖമെത്ര അഴകോടെയല്ലാതെ തെളിയുന്നു.
കവിതകൾ കാത്തിവിടമിന്നോളം കാലം വിളിക്കുന്നു .


അരികുകൾതോറും അനുരാഗലോലമാ൦,
അരുവിയൊഴുകുമ്പോളറിയുന്ന ജീവിതം
കരിയില കരയുമ്പോളറിയാതെയാകുന്നു.
ചെറുകാറ്റിൻ വിങ്ങലൊരുചുടുകാറ്റായ്മാറുന്നു .
ഞാൻമാത്രമിവിടം തണലിൻെറ കറുപ്പിൽ
മറ്റെല്ലാമഴകോടെ …ഈ വൃന്ദാവനികയിൽ .അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English