മാഞ്ഞുപോകും മാരിവില്ലിൻ
മായാനിറങ്ങൾ മോഹനം
മാരുതൻ തൻ മന്ദമാകും
സ്പർശനം സുഖദായകം
വേനലിൽ വിരുന്നുവന്നൊരു
മേടമാസ മഴമുഖം
മണ്ണിനെ പുൽകിയൊരു
നേരമോ നൽനേരമായ്
നാമ്പിടാ വിത്തുപോലും
കണ്മിഴിച്ചൊരു നേരമായ്
നൽനേരമൊന്നിൽ മണ്ണിൽനിന്നും
ഉതിരുടൊന്നൊരു പുതുമണം
പച്ചയാം പുത്തൻപുടവ
ഉടുത്തു ചേലിൽ ചേലയായ്
വേനലിൽ വിരുന്നുവന്നൊരു
മേടമാസ മഴമുഖം
മിന്നിമുന്നിൽ ഒരു കുടന്ന
കൊന്ന പൂത്തവസന്തമായ്
കണിയിലെ കിങ്ങിണിപോലെ
പാതിമലർന്ന നിൻ മുഖം
കടലാസുപൂപോൽ വാടാമലർപോൽ
വാടാതെയുള്ളിൽ ഭദ്രമായ്