കാണുന്നുണ്ട്
ഒരു കുഴിവട്ടത്തിൽ
ഒരാകാശത്തുണ്ട്.
മലമേട്ടിൽ
കൂട്ടുകാരൊത്ത്
കൊമ്പിൽ
കോർത്ത
മഴമേഘങ്ങൾ
ചിതറിക്കിടപ്പുണ്ടവിടെ.
കണ്ണാടിച്ചിറകുമായി
ആലിപ്പഴം
തൂവുന്നുണ്ട്
ചിറകുമുളച്ച
ഒരു
ആനക്കൂട്ടം .
തൊലിപ്പുറത്തൊരു
നനവ്.
ചിറകിൻ്റെ
പൊടിപ്പോ!
നീറ്റലും
ഒരുപ്പു രുചിയും
നിലയ്ക്കാത്ത
ഒഴുക്കും.
ചിറകിൻ തുമ്പു
കണ്ടാൽ
ആഞ്ഞാഞ്ഞു
വീശണം.
കൈകാൽ
തുഴയണം.
ആകാശം
തൊടണം.
ഒറ്റച്ചിറകടിയിൽ
ഒരു
കൊടുങ്കാറ്റിൻ്റെ
വേഗം
‘കുഴി’യാകെ
തിരഞ്ഞ്
ഒരാന.