തിരുരവം പോലെയീ വിപിനത്തിനിടയിലൂ –
ടൊഴുകിയെത്തുന്നിളമരുവിതൻ പ്രിയസ്വരം
സാന്ത്വനം പകരുവാനുണരുന്ന മലരുപോ
– ലരികെനിൻ സ്മിതകാലവദനമാം വാസരം.
പരിപാവനാരാമസാമ്യമെൻ പാരിനെ
പരിപാലനം ചെയ്തുണർത്തുന്നുദാരകം
തവനന്മയറിയാതഹന്തയാൽ മർത്യകം;
പരിണമിച്ചീടുന്നുലകിതിൽ പലവിധം.
വിണ്ണിലൂടല്ലനിൻ സഞ്ചാരമെന്നിവർ –
ക്കാരോതിയേകിടാനിന്നെൻ ദയാനിധേ,
ഹസ്തതങ്ങൾനീട്ടിത്തുണയ്പ്പുനീ,യല്ലാതെ,
ദുഃഖങ്ങൾ പകരുന്നതില്ലെന്നുടയതേ.
നിന്നെയളക്കുവാനാകുന്നതില്ല! സുര-
സ്നേഹിതരാം പാമരൻമാർക്കൊരിക്കലും;
‘കാത്തുവയ്ക്കുക്കുന്നൂ കരുതലിൻ കൈകളാ-
ലാമോദനാളം കെടാതവർക്കുള്ളിലും’.
ചേറിൽനിന്നഴകാർന്നയംബുജങ്ങൾ നിര- ത്തുന്നതു,
മലിവാലുലകുണർത്തുന്നതും;
പാടേമറന്നു പടുചിന്തകൾക്കൊത്തുചേർ-
ന്നുലയുന്നരികെനീയെന്നറിയാതെയും.
സ്വസ്ഥമേയല്ലെന്ന തോന്നലാണിതരർക്കു-
ഹൃത്തിലായുള്ളതെന്നറിയുന്നുവെങ്കിലും
ഭക്തവർണ്ണങ്ങൾചേർത്തെഴുതുന്നു ചിന്തയിൽ പൊൻതൂവൽക്കൊണ്ടുനീ,
യാരമ്യ പുലരികൾ മഹിതമാണെല്ലാം മറക്കുന്നു വെറുതെയീ –
ജന്മവുമെന്നപോൽ മഹിയിതിൽ ചിരജനം;
നിറയുന്നുചുറ്റിലും തിരുനാമമൊരുപോലെ –
-യെന്നുണർത്തുന്നുപരി,യിടയിലെൻ ഹൃത്തടം.
സ്തുതിമാത്രമോതിടുന്നനുമാത്രയറിവിതേൻ സ്മൃതിയിലൂടിഴചേർന്നിരിപ്പെന്നുമെൻ വിഭോ,
കരുണതൻദീപം തിരിച്ചൊന്നു വേഗേനെ
മനനവുമൊന്നായ്ത്തെളിക്കെൻ മഹാപ്രഭോ!!
Click this button or press Ctrl+G to toggle between Malayalam and English