ഇന്ന് ഈ നിമിഷം…..
ജാലകത്തിലൂടെ മിന്നി തിളങ്ങുന്ന മനുഷ്യ നിർമ്മിതമായ നക്ഷത്ര വിളക്കുകളിലേക്ക് മിഴിചിമ്മാതെ നോക്കിയിരിക്കുമ്പോൾ, എന്നിലേക്ക് എത്താൻ കഴിയാതെ തെന്നൽ ജനൽചില്ലെനെ തലോടി മറഞ്ഞു കൊണ്ടിരുന്നു….ഞാൻ പതുക്കെ ആ മറനീക്കി …ഉടൻ എനിക്കായി കാത്തിരുന്ന പോലെ ഒരു നേർത്ത കുള്ളിർകാറ്റ് എന്നിലേക്ക് എത്തി ചേർന്നു . വിചനമായ ആകാശത്തിലേക്ക് ഞാൻ നോക്കി, നക്ഷത്രങ്ങളെ കാണാൻ സാധിച്ചില്ല . അഗാതമയി ഞാൻ പ്രണയിക്കുന്ന എന്റെ കാമുകനെ പോലെ .
എന്റെ മനസ് വല്ലാതെ പിടഞ്ഞു . എന്നും അവൻ എനിക്ക് സമ്മാനിച്ചിരുന്ന പാൽപുഞ്ചിരി ഇന്ന് എനിക്ക് അന്യമോ. എന്റെ കണ്ണുകൾ അന്ധകാരത്തിൽ ഒരിക്കൽ കൂടി അവനുവേണ്ടി പാഞ്ഞു……… ഇല്ല വന്നിട്ടില്ല, ഇന്ന് എന്നെതേടി അവൻ എത്തിയില്ല. എന്റെ മനസ് ദുഖത്തതിൽ ആണ്ടു അവനെക്കുറിച്ചുള്ള ഓർമ്മകൾ മനസ്സിൽ നിറഞ്ഞു.
ജീവിതത്തിന് അർത്ഥമില്ലെന്ന് ആലോചിച്ച് വേദനയിൽ ഇരുന്ന ആ രാത്രി. ഏതോ മായ എന്നപോലെ എന്റെ കണ്ണുകൾ ആദ്യമായി അവന്റെ പുഞ്ചിരിയിൽ മുഴുകി. ആത്മാർത്ഥത നിറഞ്ഞ സ്നേഹത്തോടെ അവനെ എന്നെ നോക്കി മന്ദഹസിക്കുന്നതായി എനിക്ക് തോന്നി. ഈ ലോകത്ത് എന്നെ സ്നേഹിക്കുന്ന എന്റെ ഹൃദയത്തെ മനസ്സിലാക്കുന്ന ഒരു മനസ്സിന്റെ കണ്ണാടി അവന്റെ കണ്ണുകളിൽ ഞാൻ കണ്ടു . എന്റെ ദുഃഖങ്ങൾ.ഞാൻ അവനുമായി പങ്കുവച്ചു. വിദൂരതയിൽനിന്ന് ഇറങ്ങിവന്ന് എന്നോട് ഒപ്പം അവൻ ചേർന്നിരുന്നതായി എനിക്ക് തോന്നി. അന്നു മുതൽ ഓരോ രാത്രിയിലും ഞാൻ കാത്തിരുന്നു ആ പുഞ്ചിരിക്കു വേണ്ടി.പക്ഷെ കാണാതെ വരുന്ന ദിവങ്ങളിൽ പ്രണയത്തിന്‍റെ വിരഗത്തിൽ എൻെറ മനസ്സ് അടിപതറി.
പക്ഷെ അടുത്തനാൾ എനിക്കായി ഒരുപാട് സ്നേഹത്തോടെ പൂർണനായി അവൻ എന്നെ തേടി എത്തും. ഈ നിമിഷം അവനില്ലത്ത രാത്രി ഞാൻ അറിയുന്നു എത്ര പവിത്രമാണ് ഞങ്ങളുടെ സ്നേഹമെന്ന്. നാളെ ആ പാൽ പുഞ്ചിരി തുക്കി നീ കടന്നു വരുന്നതും പ്രതിക്ഷിച്ച് നിൻെറ സ്വന്തം പ്രണയിനി…
*(NB: എന്റെ കാമുകൻ രാത്രിയുടെ അന്ധകാരത്തെ കീറിമുറിച്ച് എത്തുന്ന ചന്ദ്രൻ.)