തളിപ്പറന്പിൽ തപസ്യ കലാസാഹിത്യവേദി ജില്ലാ പ്രതിനിധി സമ്മേളനം തളിപ്പറമ്പിൽ കഴിഞ്ഞ ദിവസം നടന്നു. പരിപാടി പ്രമുഖ സംഗീതജ്ഞൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഭാഷയുടെ മാതൃത്വവും പിതൃത്വവുമൊക്കെ നഷ്ടപ്പെട്ടതിന്റെ തെളിവാണ് ജിമിക്കി കമ്മൽ പോലുള്ള പാട്ടുകളെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് പ്രഫ. കൂമുള്ളി ശിവരാമൻ അധ്യക്ഷത വഹിച്ചു. പ്രശാന്ത് ബാബു കൈതപ്രം,യു.പി.ന്തോഷ്, പി.വി.സോമനാഥൻ, പി.ഗംഗാധരൻ, അഡ്വ.എം.വിനോദ് കുമാർ തുടങ്ങിയവർ സംസാരിച്ചു. കഥ, കവിത സായാഹ്നവും നടന്നു.