തപസ്യ കലാസാഹിത്യവേദി മഹാകവി അക്കിത്തത്തിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ പുരസ്കാരം എം.ടി. വാസുദേവന്‍ നായര്‍ക്ക്. സാഹിത്യ സാംസ്കാരിക മേഖലകളിലെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം.
ഒരു ലക്ഷം രൂപയും കീര്‍ത്തിഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം അക്കിത്തത്തിന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് കോഴിക്കോട്ട് സമര്‍പ്പിക്കും.