പിന്നെയും തന്നെ പിന്നെയും തന്നെ
തന്നെ തന്നെ എന്നൊരു തോന്നൽ മാത്രം കൂടെ
തന്നെയാണെന്നും തന്നെയാണിന്നും
തന്നെ തന്നെ എന്നൊരു
തോന്നൽ മാത്രം കൂടെ
തന്റേതെന്ന് നിനക്കുന്നതെല്ലാം
തനിക്കായി എന്നു കരുതിയതെല്ലാം
കാലം പോകെ നടന്നകലുന്നു.
മണ്ണിൽ പിറന്നു മണ്ണിൽ വളർന്നു
പിന്നെയും മണ്ണിലേക്കങ്ങടുക്കുന്നു.
തന്നെയാണെന്നൊരു
തോന്നലിനെ കൂട്ടുപിടിച്ചിട്ടും
തനിച്ചായിപ്പോകുന്നല്ലോ.