തനിച്ചിരിക്കുമ്പോള്‍
കരഞ്ഞ് തീര്‍ത്തൊരീ കണ്‍കളില്‍
ഞാന്‍ അച്ഛനെ കണ്ടു
പുതുനിലാവിന്റെ വരവിനായ്
കാതോര്‍ത്തൊരാ ബാല്യം
പ്രണയഗന്ധം നിറഞ്ഞ
കൗമാരം…
ഉത്തരവാദിത്വങ്ങളാല്‍
വീര്‍പ്പുമുട്ടിയ യൗവ്വനം
എന്റെ തണല്‍ മരം ഇലപൊഴിച്ചിരിക്കുന്നു
നിന്റെ തണലില്‍ കൂറ്റുകൂട്ടിയൊരാ
വിഷുപക്ഷിതന്‍ ചിറകറ്റു പോയ്
ഗൃഹാതുരമായ ആ പാട്ടിലെ
കൗതുകം……
അച്ഛന്‍ പഠിപ്പിച്ചൊരാ കൗതുകം
നുറുങ്ങുന്ന ഹൃദയ നോവായ്
ഞാന്‍ കാതുകള്‍
മുറുക്കിയടച്ചു
കേള്‍ക്കാന്‍ വയ്യ ഇനിയെനിക്ക്
എന്റെ കാതുകള്‍ അടഞ്ഞു പോയ്
എഴുത്തുമഷി പുരണ്ട
അച്ഛന്റെ കയ്ക്കുള്ളില്‍
ഒരു പാട് നോവുകള്‍
കുത്തിനിറച്ച കൈകളില്‍
വിടപറയലിന്‍ നിശബ്ദ വേദനയെന്ന്
ഞാന്‍ അറിഞ്ഞില്ല…..
ഇനിയുമോര്‍ത്ത് ഇനിയുമോര്‍ത്ത്
ഞാന്‍ കണ്ണീര്‍ വാര്‍ത്തു.
ആ കാലടി ശബ്ദം എവിടെയോ
തിരഞ്ഞു
അറിയാതെ ഞാന്‍ ആ
വിളിക്കായ് കാതോര്‍ത്തു
കേള്‍ക്കാന്‍ വയ്യ ഇനിയെനിക്ക്
ഇളം നിലാവിന്റെ
സ്നേഹമൂറുന്ന ആ
പക്ഷിതന്‍ പാട്ട്….
അത് കൂടൊഴിഞ്ഞുപോയ്
മഴ നനഞ്ഞ് കുതിര്‍ന്ന
തീരാദു:ഖക്കടലില്‍
കണ്ണീര്‍ക്കടലായ് അമര്‍ന്നു പോയ്