മുതിർന്ന തമിഴ് കവി എസ് .അബ്ദുൾ റഹ്മാന്റെ മരണം തമിഴ് സാഹിത്യ ലോകത്തിന് ഒരു തീരാ നഷ്ട്ടം തന്നെയാണ്.
1999 ലെ സാഹിത്യ അക്കാദമി അവാർഡ് നേടിയ കവി നീണ്ട കാലമായി തമിഴ് കവിതയിലെ ശക്തമായ സാന്നിധ്യമായിരുന്നു
നീതികേടിനോട് കലഹിക്കുന്ന സ്വാഭാവമായിരുന്നു അബ്ദുൾ റഹ്മാന്റേത്. തമിഴ് കവികളെ അക്കാഡമി പരിഗണിക്കുന്നില്ലെന്ന റഹ്മാന്റെ വിമർശനം കത്തിനിൽക്കുന്ന കാലത്താണ് അദ്ദേഹത്തെ തേടി അക്കാഡമി അവാർഡെത്തുന്നത് , പിന്നീട് നിരവധി തവണ തമിഴ് സാഹിത്യം അക്കാദമി അവാർഡിനർഹമായി എന്നത് ചരിത്രം
1937 ൽ മധുരയിൽ ജനിച്ച അബ്ദുൾ റഹ്മാൻ 29 വർഷം തമിഴ് പ്രൊഫസർ ആയി ജോലി നോക്കിയിട്ടുണ്ട്
നാലിലേറെ കവിത സമാഹാരങ്ങൾക്ക് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
വാനമ്പാടി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ഏറെനാൾ കവി പ്രവർത്തിച്ചിട്ടുണ്ട്.ഹൈക്കു ,ഗസൽ എന്നീ ശൈലികളെ തമിഴിൽ ആദ്യമായി പരീക്ഷിക്കുന്നത് അബ്ദുൾ റഹ്മാനാണ്. തമിഴ് കവിതയിൽ ആധുനികതക്ക് തുടക്കം കുറിച്ചവരിൽ പ്രധാനിയായിട്ടാണ് അബ്ദുൽ റഹ്മാൻ അറിയപ്പെടുന്നത്