തരുക്കൾ തളിർക്കട്ടെ
വൃക്ഷങ്ങൾ പെരുകട്ടെ
പച്ചയായ് കടുംപച്ച
പൂക്കളായ് നിറങ്ങളിൽ
വണ്ടുകൾ പൂതുമ്പികൾ
തേൻകണം നുകരട്ടെ
ഉണ്ണികൾ കളിക്കട്ടെ
ഊഞ്ഞാലിലാടികോട്ടെ
ഹേമന്ദം വിരിയട്ടെ
രാക്കുയിൽ പാടിക്കോട്ടെ
പൂങ്കുയിൽ മൂളികോട്ടെ
മാനത്ത് ദേവർതന്റെ
അശ്രുവും പൊഴിക്കട്ടെ
കണ്ണീരാൽ കുതിർന്നയീ
ഭൂമിയും തണുക്കട്ടെ
ചെന്നിണപാടുകളും
ഭൂഖണ്ഡം നിറഞ്ഞയീ
പാപങ്ങൾ കഴുകട്ടെ
യുദ്ധത്തിൽ തകർന്നയെൻ
ലോകത്തെ കഴുകട്ടെ
അരുവിയും പുഴകളും
കടലുകളും നിറയട്ടെ
കാഠിന്യം കൂടിയിട്ടുള്ള
പാറകൾ തണുക്കട്ടെ
ഞാനെന്റെ പാപങ്ങളീ
വേളയിൽ കഴുകട്ടെ
കഴുകിവെളുക്കുമ്പോൾ
പുലരി പിറക്കട്ടെ
നൽ പുലരി പിറക്കട്ടെ.