താലി നൂലില്‍കോര്‍ത്ത ബന്ധം…
സാരമുണ്ടെന്നുച്ചൊല്ലുന്നു പ്രബന്ധം…
മനസ്സൊന്നായ് ചേര്‍കയാല്‍ സംബന്ധം…
മോഹമില്ലാതാകയാല്‍ അസംബന്ധം…
പെണ്ണ് രമണീയമാകുവാന്‍ ആഗ്രഹം…
അവളെ നെഞ്ചോടുചേര്‍ക്കുവാന്‍ സ്ത്രീധനം…
ചാരിത്ര്യമുണ്ടെങ്കില്‍ സുഗൃഹം,
അതില്ലാത്തവള്‍ക്കോ കാരാഗൃഹം…
കരുതലുള്ളവള്‍ എന്നും ഉജ്ജ്വലം…
ദാസിയായ് നില്‍ക്കയാല്‍ സദ്ഗുണം…
ജനനിയായെങ്കില്‍ ജീവിതം ശോഭനം,
അതില്ലെങ്കില്‍ സ്വഗൃഹം ഉത്തമം…