തലശേരി ആർട്ട് സൊസയിറ്റിയിൽ കവിതാവതരണം: സിന്ധു കെവി

മലയാള പുതുകവിതയിലെ സജീവ ശബ്ദമായ സിന്ധു കെവി തലശേരി ആർട്ട് സൊസയിറ്റിയിൽ കവിത അവതരിപ്പിച്ചു. പി രാമൻ ,ദിവാകരൻ വിഷ്ണുമംഗലം തുടങ്ങിയ ശ്രദ്ധേയരായ കവികൾ ഇതിനു മുൻപ് ഈ വേദിയിൽ തങ്ങളുടെ കവിതകൾ അവതരിപ്പിച്ചിട്ടുണ്ട്‌. കലയെ അതിന്റെ പൂർണരൂപത്തിൽ എത്തിക്കാൻ ഒരു കൂട്ടം സാഹിത്യ പ്രേമികൾ കൂടി തുടക്കമിട്ട സംഘത്തിൽ ഇതിനകം തന്നെ ഏറെ ശ്രദ്ധേയമായ പരിപാടികൾ നടന്നിട്ടുണ്ട്.
സമീപകാലത്ത് കേരളത്തിൽ ഏറ്റവുമധികം സാംസ്കാരിക ഇടപെടലുകൾ നടത്തിയ കൂട്ടായ്മയാണ് ഇത് എന്നാണ് കവി പി രാമന്റെ അഭിപ്രായം. സച്ചിദാനന്ദൻ, ടി.പി.രാജീവൻ, പി.എൻ.ഗോപീകൃഷ്ണൻ, ദിവാകരൻ വിഷ്ണുമംഗലം, ജോർജ്, സി.എച്ച്.രാജൻ തുടങ്ങി ഒട്ടേറെ കവികളുടെ കവിത വായനക്ക് ഈ കൂട്ടായ്മ വേദിയൊരുക്കി. ഇത് കൂടാതെ സിനിമാപ്രദർശനങ്ങളും ചിത്രപ്രദർശനങ്ങളും സംഗീതസദസ്സുകളും സോസയിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here