തലശ്ശേരി ആർട്സ് സൊസൈറ്റിയിൽ എസ് കലേഷിന്റെ കവിത അവതരണം ഇന്ന്

സാഹിത്യ സാംസ്കാരിക പരിപാടികളിലൂടെ ഇതിനോടകം തന്നെ ശ്രദ്ധ നേടിയ തലശ്ശേരി ആർട്സ് സൊസൈറ്റിയിൽ കവിത അവതരണം ഇന്ന്. ഇതിനോടകം നിരവധി കവികൾ ഇവിടെ കവിത അവതരിപ്പിച്ചിട്ടുണ്ട്. പ്രശസ്ത കവി സച്ചിദാനന്ദൻ, പി രാമൻ, ദിവാകരൻ വിഷ്ണുമംഗലം തുടങ്ങിയവർ സൊസൈറ്റിയുടെ പരിപാടിയിൽപങ്കെടുത്തു. പ്രശസ്തരുടെ പെയിന്റിങ്ങുകളും സൊസൈറ്റി ഗാലറിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. പുതു കവിതയിലെ വേറിട്ട ശബ്ദമായ എസ് .കലേഷ് വെള്ളിയാഴ്ച നടക്കുന്ന പരിപാടിയിൽ കവിത വായിക്കും.വൈകീട്ട് 4 .30 ന് സൊസൈറ്റി ഹാളിൽ ആണ് പരിപാടി.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here