ആരവങ്ങളോ ,അലമുറകളോ ഇല്ലാതെ മലയാള കഥാ ലോകത്ത് കുറച്ചേറെ കാലങ്ങളായി പണിയെടുക്കുന്ന ഒരാളാണ് ഷിഹാബുദ്ദിൻ പൊയ്ത്തുംകടവ്.
സ്വാഭാവികമായ ശൈലിയിൽ മനുഷ്യ ബന്ധങ്ങളുടെ ആഴവും പരപ്പും സങ്കീർണ്ണതകളുമെല്ലാം ഈ കഥാകൃത്ത് മലയാളിക്ക് സമ്മാനിച്ചിട്ടുണ്ട്.
അതിബൗദ്ധികതയിലേക്ക് വീഴാതെ വൈകാരികമായ നീക്കിയിരിപ്പുകളെ ലക്ഷ്യം വെക്കുന്നവയാണ് പൊയ്ത്തുംകടവിന്റെ കഥകൾ.
ഷിഹാബുദ്ദിന്റെ പുതിയ കഥകളുടെ സമാഹാരം . ബോധേശ്വരൻ ,കുതിര ,സിൻഡ്രല്ല ,ആത്മഹത്യ ,പണം പെയ്യുന്ന യന്ത്രം എന്നിങ്ങനെ പന്ത്രണ്ടു കഥകളുടെ സമാഹാരമാണ് തല
പ്രസാധകർ ന്യൂ ബുക്ക്സ്
വില 85 രൂപ