താള് പരിപ്പ് കറി

thal-4വെള്ളച്ചേമ്പിന്റെ തണ്ട് തൊലി നീക്കിയത് – രണ്ട് തണ്ട്

പരിപ്പ് – അമ്പത് ഗ്രാം
തേങ്ങ – ഒരു ചെറിയ മുറി
വെളുത്തുള്ളി – രണ്ട് അല്ലി
സവാള – ഒന്ന്
പച്ചമുളക് – മൂന്നെണ്ണം
മുളകുപൊടി- രണ്ട് ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – കാല്‍ടീസ്പൂണ്‍
ഉണക്കമുളക് – രണ്ടണ്ണം
വാളന്‍ പുളി – പുളിക്ക് ആവശ്യത്തിന്
ചുവന്നുള്ളീ – രണ്ടെണ്ണം
ഉപ്പ് വെളിച്ചണ്ണ കടുക് വേപ്പില ഉണക്കമുളക് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

പരിപ്പ് സവാളയും പച്ചമുളകും ചേര്‍ത്ത് വേവിക്കണം. ഇതിലേക്ക് താള് ചെറുതായി അരിഞ്ഞതും ഉപ്പും ചേര്‍ത്ത് വേവിക്കണം. വെന്തു വരുമ്പോള്‍ മഞ്ഞള്‍പ്പൊടി, മുളകുപൊടി ഇവ ചേര്‍ക്കണം. തിളക്കുമ്പോള്‍ തേങ്ങ വെളുത്തുള്ളി ചേര്‍ത്ത് അരച്ചതും‍ പുളി പിഴഞ്ഞതും ചേര്‍ക്കുക. തിള വരുമ്പോള്‍ ഇറക്കി വച്ച് കടുക് വേപ്പില ചുവന്നുള്ളി ഉണക്കമുളക് ഇവ താളിച്ചു ചേര്‍ത്ത് ഉപയോഗിക്കാം.

പുളി ഒരു വിധം നന്നായി ചേര്‍ക്കണം ഇല്ലെങ്കില്‍ നാവിന് ചെറിയ ചൊറിച്ചില്‍ ഉണ്ടാകും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here