തകഴി സ്‌മാരക സമിതിയുടെ തകഴി പുരസ്‌കാരം കവി ശ്രീകുമാരൻ തമ്പിക്ക്. മലയാള ഭാഷക്ക് നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. മന്ത്രി ജി സുധാകരൻ ചെയർമാനായ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. 50,000 രൂപയും പ്രശസ്‌തി പത്രവുമടങ്ങുന്ന പുരസ്‌കാരം ഫെബ്രുവരി ആദ്യവാരം തകഴി സ്‌മാരകത്തിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.