തക്ഷൻകുന്നിന്റെ മിത്ത് ഇനി റേഡിയോ നാടകം

thakshan-cover
വയലാർ അവാർഡ് ഉൾപ്പെടെ പതിനഞ്ചോളം പുരസ്ക്കാരങ്ങൾ നേടിയ യു.കെ.കുമാരന്റെ നോവൽ തക്ഷൻകുന്ന് സ്വരൂപം’ ആകാശവാണിയിൽ തുടർനാടകമായി പ്രക്ഷേപണം ചെയ്യും. ഡിസംബർ 12 മുതൽ, തിങ്കൾ മുതൽ ശനി വരെ ഉച്ചതിരിഞ്ഞ് 2.15-ന് ആകാശവാണിയുടെ കേരള നിലയങ്ങളിൽ നിന്ന് നാടകം കേൾക്കാം.

ഒരു ഗ്രാമത്തിന്റെ കഥയിലൂടെ ഒരു ദേശത്തിന്റെയും അതിലൂടെ ഒരു കാലഘട്ടത്തിന്റെയും കഥ പറയുന്ന കൃതിയാണ് തക്ഷൻകുന്ന് സ്വരൂപം. 1900 മുതൽ 1980 വരെയുള്ള കേരളീയ ജീവിതത്തിന്റെ നാൾവഴിയുമായി ചേർന്നു പോകുന്നതാണ് ആ കഥ. സ്വാതന്ത്റ്യപൂർവ്വ കേരളം, നവോത്ഥാനാശയങ്ങളുടെ വേരോട്ടം, ദേശീയ പ്റസ്ഥാനം, ഗുരുവായൂർ സത്യാഗ്റഹം, കേളപ്പജിയുടെ സഹന സമരം, വസൂരിബാധ, സ്വാതന്ത്റ്യ ലബ്ധി, ആധുനിക കേരള സമൂഹത്തിന്റെ രൂപപ്പെടൽ തുടങ്ങി നിരവധി ചരിത്റ സംഭവങ്ങൾ നോവലിൽ കടന്നു വരുന്നുണ്ട്.

റേഡിയോ നാടകരംഗത്ത് കൃതഹസ്തനായ ഹുസൈൻ കാരാടി നാടക രചനയും, പ്രോഗ്രാം എക്സിക്യൂട്ടീവ് മാത്യു ജോസഫ് സംവിധാനവും നിർവഹിച്ചിരിക്കുന്നു. 15 മിനിറ്റ് ദൈർഘ്യമുള്ള 30-ലധികം എപ്പിസോഡുകളിലായാണ് നാടകം പ്റക്ഷേപണം ചെയ്യുക.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English