തകഴി സാഹിത്യോത്സവത്തിന് ശനിയാഴ്ച തുടക്കമായി. കഥാകാരന്റെ ചരമദിനമായ ഏപ്രിൽ 10 മുതൽ ജന്മദിനമായ 17 വരെയാണ് എല്ലാക്കൊല്ലവും ശങ്കരമംഗലം മുറ്റത്ത് സാഹിത്യോത്സവം നടക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഇത്തവണത്തെ സാഹിത്യോത്സവം.
ശനിയാഴ്ച വൈകീട്ട് അഞ്ചിന് സാഹിത്യോത്സവവും അനുസ്മരണസമ്മേളനവും നാടകകൃത്ത് ഫ്രാൻസിസ് ടി. മാവേലിക്കര ഉദ്ഘാടനം ചെയ്തു. സ്മാരകസമിതി ചെയർമാൻ മന്ത്രി ജി. സുധാകരൻ അധ്യക്ഷനായി. യു. പ്രതിഭ എം.എൽ.എ. മുഖ്യാതിഥിയായി. 17-ന് തകഴി ജന്മദിനാഘോഷവും പുരസ്കാരസമർപ്പണവും നടക്കും.
നോവലിസ്റ്റ് പെരുമ്പടവം ശ്രീധരന് മന്ത്രി ജി. സുധാകരൻ പുരസ്കാരം സമ്മാനിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി. മുഖ്യാതിഥിയാകും. തകഴിയുടെ ചെറുമകൻ രാജ്നായർ രചിച്ച നോവലിന്റെ പ്രകാശനം 16-ന് നടക്കും. പ്രകാശനസമ്മേളനം തിരക്കഥാകൃത്ത് രഞ്ജി പണിക്കർ ഉദ്ഘാടനം ചെയ്യും.
Click this button or press Ctrl+G to toggle between Malayalam and English